ADVERTISEMENT

മഴയത്ത് ചായയ്ക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • റവ - ഒരു കപ്പ് 
  • ഉപ്പ് - അര ടീസ്പൂൺ
  • സവാള - കാൽ കപ്പ്  (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് -  രണ്ട് എണ്ണം വട്ടത്തിൽ അരിഞ്ഞത്
  • മല്ലിയില – രണ്ട് ടേബിൾ സ്പൂൺ  (ചെറുതായി അരിഞ്ഞത്),
  • കറിവേപ്പില – ഒരു ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • തൈര് -  മുക്കാൽ കപ്പ് 
  •  വെള്ളം - 2 ടേബിൾ സ്പൂൺ
  •  ബേക്കിംഗ് സോഡാ - ഒരു നുള്ള്
  •  കുരുമുളകുപൊടി –  1/2 ടീസ്പൂൺ
  •  എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബേക്കിങ് സോഡയും കുരുമുളകുപൊടിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മയത്തിൽ കുഴച്ച് വടയുടെ ഷേപ്പിൽ മീഡിയം ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്ത് കോരണം  ചട്നിക്കൊപ്പം വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com