ADVERTISEMENT

യാതൊരു പ്രശ്നങ്ങളുമില്ലാതെ തുടക്കക്കാർക്ക് സൂപ്പർ കേക്ക് തയാറാക്കാം.

ചേരുവകൾ:

  • 1. മൈദ – 1 കപ്പ്
  • 2. ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • 3. ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ 
  • 4. ഉപ്പ് – ഒരു നുള്ള്
  • 5. മുട്ട - 4 എണ്ണം
  • 6. പഞ്ചസാര പൊടിച്ചത് – 1 കപ്പ്
  • 7. വെജിറ്റബിൾ ഓയിൽ – 1/2 കപ്പ്
  • 8. വാനിലാ എസൻസ് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  •  1- 4 വരെയുള്ള ചേരുവകൾ അരിച്ചെടുക്കുക.
  •  മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചതിനു ശേഷം മുട്ടയുടെ വെള്ള മിക്സിയിൽ അടിച്ചെടുക്കണം ഇതിനു ശേഷം മുട്ടയുടെ മഞ്ഞ 6-8 വരെയുള്ള ചേരുവകൾ ചേർത്ത് അടിച്ചെടുക്കണം.
  • അവ്ൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക.
  • അരിച്ചെടുത്ത ചേരുവകളും മുട്ട മിശ്രിതവും ഒന്നിച്ച് ചേർത്ത് ഫോൾഡ് ചെയ്ത് എടുക്കുക
  • കേക്ക് ടിന്നിൽ ഓയിൽ ഗ്രീസ് ചെയ്ത് ബട്ടർ പേപ്പർ നിരത്തി ബാറ്റർ ചേർത്ത് 180 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com