ADVERTISEMENT

ഇത് അല്പം കഴിച്ചാൽ മതി വയറുനിറയാൻ. ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഈവനിംഗ് സ്നാക്സ് ആയും കഴിക്കാൻ പറ്റും.

ചേരുവകൾ

  • മുട്ട                   - മൂന്നെണ്ണം
  • ചീസ്                - അഞ്ചു ടേബിൾ സ്പൂൺ
  • സവാള           - ഒരെണ്ണം
  • തക്കാളി         - ഒരു ചെറുത്
  •  പച്ചമുളക്      - ഒരെണ്ണം
  •  മുളകുപൊടി - അര ടീസ്പൂൺ
  •  പാൽ               - 2 ടേബിൾസ്പൂൺ
  •  കോൺഫ്ലവർ - ഒരു ടീസ്പൂൺ
  •  കുരുമുളകുപൊടി - അര ടീസ്പൂൺ
  •  ഉപ്പ് - പാകത്തിന്
  •  എണ്ണ               - ഒരു ടീസ്പൂൺ
  •  ബട്ടർ               - രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം

 പാത്രം ചൂടാക്കി അതിലേക്ക് ഓയിൽ ചേർക്കാം ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. സോഫ്റ്റ് ആയി വരുമ്പോൾ പച്ചമുളക് ചേർക്കുക. വാടി വരുമ്പോൾ മുളകുപൊടി ചേർത്ത് മൂപ്പിച്ചെടുക്കുക തക്കാളിയും ചേർത്ത് കൊടുക്കാം പാകത്തിന് ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക.

 ഒരു പാത്രത്തിലേക്ക് കോൺഫ്ലോറും പാലും മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. പാൻ ചൂടാക്കി ഒരു ടീസ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക്  മുട്ടക്കൂട്ട് ഒഴിച്ച് കൊടുക്കാം. രണ്ട് മിനിറ്റ് കഴിയുമ്പോൾ തിരിച്ചിട്ട് മുകളിലായി ചീസ് ചേർക്കുക, വഴറ്റിവെച്ച സവാള മിക്സ്‌  ചേർത്തു കൊടുക്കാം. മുകളിൽ കുറച്ചു ചീസും കൂടി ചേർക്കുക. അടച്ചുവെച്ച് 3മിനിറ്റ് തീകുറച്ച് വേവിച്ചെടുക്കുക.  ചീസ് ഓംലറ്റ് റെഡി, ചൂടോടെ കഴിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com