ADVERTISEMENT

കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ലഡ്ഡു  വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 

  • കടലമാവ് - 500 മില്ലി ലിറ്റർ കപ്പ് 
  • പഞ്ചസാര 250 മില്ലി ലിറ്റർ കപ്പ് 
  • വെള്ളം –ഒന്നേകാൽ കപ്പ് (375 ml)
  • മഞ്ഞൾപൊടി അര ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • ഏലയ്ക്ക ചതച്ചത് – 6 എണ്ണം 
  • നെയ്യ് – 1 അല്ലെകിൽ 2 ടീസ്പൂൺ 
  • ഓയിൽ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ആദ്യം ബൂന്ദി തയാറാക്കാനായി ഒരു പാത്രം എടുത്ത് അതിൽ രണ്ട് കപ്പ് കടലമാവ് ഇട്ടുകൊടുത്ത് അതിലേക്ക് ഉപ്പ്, ആവശ്യത്തിന് മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഇട്ടു കൊടുത്ത് അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം അൽപമായി ഒഴിച്ചുകൊടുത്ത്,  കട്ട ഇല്ലാതെ ഒരു ദോശ മാവിന്റെ രൂപത്തിൽ തയാറാക്കി എടുക്കാം. 

ശേഷം ഒരു പാൻ വെച്ച് ഫ്രൈ ചെയ്യാനാവശ്യമായ ഓയിൽ ഒഴിച്ച് കൊടുത്ത് നന്നായി ചൂടായതിനു ശേഷം ഒരു അരിപ്പ പാത്രത്തിൽ മാവ് ഒഴിച്ച് ഒരു ടീസ്പൂൺ കൊണ്ട് ഇളകി കൊടുകാം (മാവ് ഒഴിച്ച് കൊടുക്കുമ്പോൾ ഓയിൽ നന്നായി  ചൂട് ഉണ്ടായിരിക്കണം) മാവ് എണ്ണയിൽ ഒഴിച്ച് അധികം ഫ്രൈ ആകാതെ പെട്ടന്നു തന്നെ എടുത്തുമാറ്റാൻ ശ്രദ്ധിക്കണം. 

ഫ്രൈ ചെയ്തെടുത്ത  ബൂന്ദി മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചെടുക്കാം, അധികം പൊടിഞ്ഞുപോകരുത്.

ഇനി ഇതിലേക്കുള്ള പഞ്ചസാര പാനീയം തയാറാക്കാനായി ഒരു പാത്രം വെച്ച് അതിൽ 1കപ്പ്‌ പഞ്ചസാര ഇട്ടുകൊടുത്ത് അതിനൊപ്പം വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക് ഏലക്കായ ചതച്ചത് ഇട്ടുകൊടുത്ത് പാനീയം ഒന്ന് കുറുക്കി കയ്യിൽ ഒട്ടുന്ന പരുവത്തിൽ ആവുമ്പോൾ പൊടിച്ചുവെച്ച ബൂന്ദിയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കൊടുത്ത് തി ഓഫ്‌ ചെയ്യാം ശേഷം കുറച്ചു സമയത്തിന് ശേഷം ലഡു ഉരുട്ടി എടുക്കാം. എളുപ്പത്തിൽ രുചികരമായ ലഡ്ഡു റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com