ഇന്ന് കർക്കിടകം ഒന്ന്...രാമായണ മാസം അഥവാ കർക്കടക മാസത്തിൽ എല്ലാവരും കഴിക്കുന്ന ഉലുവാ കഞ്ഞി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
- ഉലുവ - രണ്ട് ടേബിൾ സ്പൂൺ
- പച്ചരി - ഒരു കപ്പ്
തയാറാക്കുന്ന വിധം
ഉലുവ തലേന്നു രാത്രി തന്നെ വെള്ളത്തിൽ കുതിർത്തി വയ്ക്കുക. പച്ചരി കഴുകി വൃത്തിയാക്കി അര മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതിലേക്ക് കുത്തിവച്ച ഉലുവ കൂടി ചേർത്ത് നാല് കപ്പ് വെള്ളം ഒഴിച്ച് നാല് വിസിൽ വരുന്നവരെ പ്രഷർകുക്കർ ചെയ്തു എടുക്കുക .
അരപ്പിനായി അരക്കപ്പ് തേങ്ങ ചിരവിയത്, അഞ്ച് ചെറിയ ഉള്ളി, ഒരു ടീസ്പൂൺ ജീരകം ഇത്രയും നല്ല മയത്തിൽ അരച്ചെടുക്കുക.
ഇത് വേവിച്ച ഉലുവയും ചോറും ചേർത്ത മിശ്രിതത്തിൽ ഒഴിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് മൂന്നു മിനിറ്റ് ചൂടാക്കി, ചൂടോടെ വിളമ്പാം.