ADVERTISEMENT

നാവിൽ അലിഞ്ഞു ചേരുന്ന വെറ്റ് ചോക്ലേറ്റ് ചേർത്ത് ഒരു ഉഗ്രൻ ചോക്കോ ബോൾസ്. കൃത്രിമ നിറങ്ങളോ ചേരുവകളോ ഇല്ലാതെ വീട്ടിൽ തന്നെ മിനിട്ടുകൾക്കുള്ളിൽ തയാറാക്കാവുന്ന ഇൗ മധുരപലഹാരം നമ്മുടെ ആഘോഷങ്ങൾക്കു മാറ്റു കൂട്ടുമെന്നുറപ്പ്. കരോട്ടാ ചോക്കോ ബോൾസ് എന്ന പേരിനു പിന്നിലും ഉണ്ട് ഒരു രഹസ്യം. മധുരം കഴിക്കാൻ തോന്നുമ്പോൾ വളരെ വേഗത്തിൽ ഉണ്ടാക്കാവുന്ന ഇൗ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. നിറങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ലഡു ഉൾപ്പെടെയുള്ള റെഡിമേയ്ഡ് മധുരപലഹാരം ഇനിയെന്തിന്..? കരോട്ടാ ചോക്കോ ബോൾസ് ഒന്നു ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടമാകും ഉറപ്പ്. 

ചേരുവകൾ 

  • കാരറ്റ് -ഒരു കപ്പ് 
  • പഞ്ചസാര -ഒന്നര ടേബിൾസ്പൂൺ 
  • വൈറ്റ് ചോക്ലേറ്റ് - അര കപ്പ് 
  • ബട്ടർ - ഒന്നര ടേബിൾസ്പൂൺ 
  • തേങ്ങാ - മുക്കാൽ കപ്പ് + 4 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

ആദ്യം പാൻ വെച്ച് തേങ്ങാ ഡ്രൈ ആക്കി മാറ്റുക .അതിൽ നിന്ന് നാല് ടേബിൾസ്പൂൺ മാറ്റി വയ്ക്കുക . അതിന് ശേഷം പാനിൽ ബട്ടർ ഇട്ട് ഉരുകിയതിന് ശേഷം കാരറ്റ് ചേർത്ത് കൊടുക്കുക, നന്നായി വഴറ്റുക. പഞ്ചസാര ചേർത്ത് വീണ്ടും നന്നായി വഴറ്റുക അതിന് ശേഷം തീ ഓഫ് ചെയ്തത് ചോക്ലേറ്റ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങയും ചേർത്ത് നന്നായി യോജിപ്പിച്ചു പത്തു മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ബോൾസ് ആക്കുക . എന്നിട്ട് മാറ്റി വെച്ചിരിക്കുന്ന തേങ്ങയിൽ ഉരുട്ടി എടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com