ADVERTISEMENT

കർക്കിടക മാസത്തിൽ വളരെ ശ്രദ്ധയോട് കൂടിയുള്ള ഭക്ഷണ രീതി നമ്മുടെ ആരോഗ്യത്തിനു വളരെ അധികം പ്രാധാന്യം ഉള്ളതാണ്. അതു കൊണ്ട് തന്നെ പ്രഭാത ഭക്ഷണത്തിനു കഴിക്കാൻ പറ്റിയ ഒരു ഹെൽത്തി ഉലുവ ദോശ. 

ചേരുവകൾ :

1. പച്ചരി / ദോശ റൈസ് - 11/2 കപ്പ്
2. ഉലുവ - 1 1/2 ടേബിൾ സ്പൂൺ
3. ചോറ് - 1 ടേബിൾ സ്പൂൺ
4. നല്ലെണ്ണ - ആവശ്യത്തിന്
5. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

അരി, ഉലുവ എന്നിവ മൂന്നു മണിക്കൂർ കുതർത്തി വയ്ക്കുക. അതിനുശേഷം നന്നായി കഴുകി ഒരു മിക്സിയുടെ ജാറിൽ ഇട്ട് ചോറും കുറച്ചു വെള്ളവും ചേർത്ത് ഇഡ്‌ഡലി മാവിന്റെ രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം ഉപ്പ് ഇട്ട് ഇളക്കി ഒരു 7 – 8 മണിക്കൂർ വയ്ക്കുക.ഇനി ഇത് ഉണ്ടാക്കാൻ ഒരു ഇരുമ്പ് ചീന ചട്ടി വച്ച് ചൂടാക്കുക. അതിലേക്ക് ഒരു 1/4 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുക്കാൽ ഭാഗം വേവ് ആകുമ്പോൾ അതിലേക്കു ഒരു കാൽ ടീസ്പൂൺ നല്ലെണ്ണ ഒഴിക്കണം. എന്നിട്ട് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വേകുമ്പോൾ തിരിച്ചിട്ട് നല്ല വണ്ണം ചുട്ടെടുക്കാം.നല്ല മൊരിഞ്ഞ ഉലുവ ദോശ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com