ADVERTISEMENT

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി  പലഹാരമാണ് ചില്ലി റസ്‌ക്‌. 

ചേരുവകൾ :

  • റസ്‌ക്‌ / ചില്ലി സ്റ്റിക്ക് - 1 പാക്കറ്റ്
  • ഇഞ്ചി  -  1 കഷ്ണം 
  • വെളുത്തുളളി  - 5 അല്ലി 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • സവാള  - 2എണ്ണം 
  • തക്കാളി  - 1എണ്ണം 
  • ഗരം  മസാല  - 1 ടീസ്പൂൺ 
  • ഉപ്പ്‌  - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന് 

പാകം ചെയ്യുന്ന രീതി:

ഫ്രൈയിങ് പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക്  വെളുത്തുള്ളി , ഇഞ്ചി  എന്നിവ ചെറിയകഷ്ണങ്ങൾ ആക്കി അരിഞ്ഞിടുക. 2 മിനിറ്റ് ഇളക്കിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ  സവാള ഇട്ട് കൊടുക്കുക.  ഒന്ന് വഴറ്റുക ശേഷം തക്കാളി ചെറുതാക്കി അരിഞ്ഞത് ഇട്ട് കൊടുക്കുക. ഉപ്പ് ചേർത്ത് വീണ്ടും ഇളക്കുക നന്നായി  വഴന്ന് കഴിയുമ്പോൾ അതിലേക്ക്  മുളകുപൊടിയും ഗരം മസാലയും  ചേർത്ത് ഇളക്കുക ശേഷം സോയ സോസ് ചേർത്ത് കൊടുക്കുക,  അതിലേക്ക് അല്പം  വെള്ളം  ഒഴിക്കുക 1 മിനിറ്റ് ഇളക്കിയ ശേഷം  റസ്ക്ക് ചേർത്ത് കൊടുക്കുക.  2 മിനിറ്റ് വേവിച്ച ശേഷം  വാങ്ങുക .  സ്വാദിഷ്ടമായ ചില്ലി റസ്ക്  റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com