ADVERTISEMENT

റസ്റ്ററന്റിൽ കിട്ടുന്ന പഞ്ചാബ് രുചിയാണ് ദാൽ മഖനി, വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • കറുത്ത തോടുള്ള ഉഴുന്ന് പരിപ്പ് – ഒരു കപ്പ് 
  • കിഡ്നി ബീൻസ് – കാൽകപ്പ്

ഇവ രണ്ടും കഴുകിയതിനുശേഷം എട്ടുമണിക്കൂർ  വെള്ളത്തിൽ കുതിർത്തി വയ്ക്കുക. അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് പ്രഷർ കുക്കറിൽ നാല് വിസിൽ വരുന്നതുവരെ വേവിക്കുക. ഇതിൽ നിന്ന് കുറച്ച് എടുത്ത് മിക്സിയിൽ അരച്ച് എടുക്കാം.

  • വെണ്ണ – രണ്ട് ടേബിൾസ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത് – 1
  •  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഓരോ ടേബിൾസ്പൂൺ വീതം,
  • 2 തക്കാളി അരച്ച് പേസ്റ്റ് ആക്കിയത്  – ഒരു കപ്പ്
  •  കാശ്മീരി മുളകുപൊടി –1/2 ടീസ്പൂൺ
  •  ഗരംമസാല –1/4 ടീസ്പൂൺ
  •  ജീരകപ്പൊടി – 1/4 ടീസ്പൂൺ
  •  ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിൽ മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ യഥാക്രമം വഴറ്റിയെടുക്കുക. അതിനുശേഷം ഉഴുന്ന് പരിപ്പ് മിശ്രിതം ഇതിലേക്ക് ഒഴിച്ച് ചെറിയ തീയിൽ അരമണിക്കൂറോളം ആവശ്യത്തിന് വെള്ളമൊഴിച്ച് കുറുക്കിയെടുക്കുക.

തീ ഓഫ് ചെയ്തതിനു ശേഷം കാൽകപ്പ് ഹെവി ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം ഒഴിച്ച്, ഒരു കൈപ്പിടി മല്ലിയില അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ വെണ്ണയും ചേർത്ത് ചൂടോടെ ജീരാ റൈസ് അല്ലെങ്കിൽ ചപ്പാത്തിയോടൊപ്പം വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com