ADVERTISEMENT

ദാബ സ്റ്റൈൽ വെണ്ടയ്ക്ക  മസാല ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.ചപ്പാത്തി, പറോട്ട  എന്നിവയുടെ ഒക്കെ കൂടെ കഴിക്കാവുന്ന കിടിലൻ നോർത്ത് ഇന്ത്യൻ കറി. 

ചേരുവകൾ :

1. വെണ്ടയ്ക്ക - 15 എണ്ണം
2. സവാള - 1എണ്ണം
3. തക്കാളി - 1 എണ്ണം
4. ഇഞ്ചി -ചെറിയ കഷ്ണം
5. പച്ചമുളക് - 3 എണ്ണം
6. പട്ട, ഗ്രാമ്പൂ, ഏലക്ക, വഴന ഇല - ഓരോന്ന്
7. മഞ്ഞൾപ്പൊടി - 1 ടേബിൾ സ്പൂൺ
8. മല്ലിപ്പൊടി - 1/2 ടേബിൾ സ്പൂൺ
9. കാശ്മീരി മുളക് പൊടി - 1/2 ടേബിൾ സ്പൂൺ
10. കടല മാവ് - 1 ടേബിൾ സ്പൂൺ
11. ജീരകം - 1/2 ടീസ്പൂൺ
12. തൈര് - ചെറിയ കപ്പ്
13. പഞ്ചസാര - 1/2 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ )
14. എണ്ണ - 3 ടേബിൾ സ്പൂൺ
15. നാരങ്ങാ നീര് -1/2 നാരങ്ങയുടെത്
16. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

വെണ്ടയ്ക്കയുടെ 2 അറ്റവും മുറിച്ച് മാറ്റി നടുക്ക് ചെറുതായ് കീറി കൊടുക്കുക. അതിലേക്കു ഉപ്പ് 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, നാരങ്ങാ നീര് എന്നിവ ഇട്ട് ഇളക്കി മാറ്റി വയ്ക്കുക. തക്കാളി, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടല മാവ് കുറച്ച് ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക ചെറുതായി വറത്ത് മാറ്റുക. അതേ എണ്ണയിലേക്ക് പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് ജീരകം ഇടുക. മസാല പേസ്റ്റ് ഇട്ട് ചെറു തീയിൽ ഇളക്കുക. സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് താക്കളി അരച്ചത് ഇട്ട് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. അതിലേക്കു ചെറു തീയിൽ തൈര് ഇട്ട് എണ്ണ വീണ്ടും തെളിഞ്ഞു വരുന്ന വരെ ഇളക്കി കൊണ്ടിരിക്കുക. വെണ്ടയ്ക്ക ഇട്ട് നന്നായി ഇളക്കി ഒരു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. തുറന്ന ശേഷം വേണമെങ്കിൽ പഞ്ചസാര ഇട്ടു ഇളക്കി(പുളി ബാലൻസ് ചെയ്യാൻ ആണ് ) തീ അണക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com