ADVERTISEMENT

എളുപ്പത്തിൽ തയാറാക്കാവുന്ന സ്വാദേറിയ 4 കറികൾ കൂട്ടി ഒരു അടിപൊളി ഊണ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. ഉരുളക്കിഴങ്ങ് മെഴുക്ക്പുരട്ടി

  • ഉരുളക്കിഴങ്ങ്   - 5 (ഇടത്തരം)
  • പച്ചമുളക് – 5 എണ്ണം
  • മഞ്ഞൾപൊടി - 1 ടേബിൾസ്പൂൺ  
  • കറിവേപ്പില
  • വെളിച്ചെണ്ണ

ഉരുളക്കിഴങ്ങു തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. ഒരു പാനിലോട്ടു മുറിച്ചെടുത്തകഷ്ണങ്ങളും രണ്ടായി മുറിച്ച പച്ചമുളകും മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ഇതിലേക്ക് കാൽ ഗ്ലാസ് വെള്ളം ചേർത്ത് വേവിച്ചു എടുക്കുക.  ചെറിയ തീയിൽ ഇട്ടു മൊരിയിച്ചു എടുക്കുക. 

2. തേങ്ങാചേർക്കാത്ത മാങ്ങ ചമ്മന്തി

  • ഇടത്തരം വലിപ്പത്തിൽ വിളഞ്ഞ മാങ്ങ – 1 എണ്ണം
  • ചെറിയുള്ളി – 12 എണ്ണം

മാങ്ങ തൊലികളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയുടെ ചെറിയ ജാറിലേക്കു ഇടുക. ഇതിലേക്ക് ചെറിയുള്ളിയും 1 ടീസ്പൂൺ മുളകുപൊടിയും ആവിശ്യത്തിന് ഉപ്പും 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഒന്ന് ചതച്ചു എടുക്കുക

3. മോര് കാച്ചിയത് (തേങ്ങാ ചേർക്കാത്ത)

  • കട്ട തൈര് - 2 ഗ്ലാസ് (നന്നായി ഉടച്ചെടുക്കുക)
  • ചതച്ചെടുക്കാൻ വേണ്ട ചേരുവകൾ
  • ചെറിയുള്ളി - 4 എണ്ണം
  • വെളുത്തുള്ളി -2 അല്ലി
  • ഇഞ്ചി - ചെറിയ കഷ്ണം
  • പച്ചമുളക് -1 എണ്ണം

ഒരു പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കടുക് മുളക് ഉലുവ എന്നിവ ചേർക്കുക.ഇതു മൂത്തു കഴിയുമ്പോൾ ചതച്ചെടുത്ത ചേരുവകൾ ചേർക്കുക . 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് ഇതു നന്നായി മൂപ്പിച്ചു എടുക്കുക. ഇതിലേക്ക് ഉടച്ചെടുത്ത തൈര് ചേർത്ത് മിക്സ് ചെയ്യുക. ഫ്ളയിം ഉടൻ ഓഫ് ചെയ്യുക. ആവിശ്യമെങ്കിൽ അല്പം പഞ്ചസാരയും ചേർക്കുക.

4. മുട്ട വറുത്തത് 

  • കോഴിമുട്ട (പുഴുങ്ങി തൊലി കളഞ്ഞത്) -2 മുട്ട രണ്ടായി മുറിച്ചെടുക്കുക
  • ഇനി അരപ്പിനു വേണ്ട സാധനങ്ങൾ
  • പിരിയൻ മുളക് പൊടി - 3 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്
  • വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ

ഈ ചേരുവകൾ അല്പംവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക അതിനു ശേഷം ഓരോ പീസ് മുട്ടയും അരപ്പ് വെച്ച് നന്നായി പൊതിഞ്ഞു എടുക്കുക. ഒരു പാൻ അടുപ്പത്തു വെയ്ക്കുക. പാൻ ചൂടായി കഴിയുമ്പോൾ മുട്ടയുടെ പീസ് വെച്ച് അൽപ നേരം അടച്ചു വെച്ച് ചെറിയ ചൂടിൽ മൊരിയിച്ചു എടുക്കുക. അടച്ചു വെച്ച് വേണം മൊരിയിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com