ADVERTISEMENT

വലിയൊരു ജോലിയാണ് ഇടിയപ്പം ഉണ്ടാക്കൽ. അരിപ്പൊടി വാങ്ങി  തിളച്ച വെള്ളത്തിൽ കുഴയ്ക്കണം. അല്ലെങ്കിൽ അരി കുതിർത്ത്,അരിച്ച്, വറുത്തു...കുറേ സമയം പാഴാവും. ഇതാ ഏറ്റവും എളുപ്പത്തിൽ  അരി അരച്ച് നല്ല പഞ്ഞി പോലെ ഉള്ള ഇടിയപ്പം തയാറാക്കാം.

ഇടിയപ്പത്തിന്.ഉള്ള മാവ് തയാറാക്കാം

ചേരുവകൾ

  • പച്ചരി - 1കപ്പ്
  • വെള്ളം - ഒന്നേ കാൽകപ്പ്
  • ഉപ്പ്
  • നെയ്യ് - 1ടീസ്പൂൺ

തയാറാക്കുന്ന വിധം

പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. അരകപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക.

ഇതിലേക്ക് ബാക്കി മുക്കാൽ കപ്പ് വെള്ളവും ഉപ്പും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വെള്ളം ഒട്ടും കൂടാൻ പാടില്ല.

ഇനി ഈ മാവ് ചെറിയ തീയിൽ കുറുക്കി എടുക്കാം. ചൂടാറുമ്പോൾ നന്നായി കുഴച്ച് എടുക്കുക.

ഇത് സേവനാഴിയിൽ നിറച്ച് ഒരു ഇഡ്ഡലി തട്ടിലോ വാഴയിലയിലോ ചുറ്റിച്ച് എടുക്കുക. അല്പം ചിരകിയ തേങ്ങ വിതറി വേവിച്ച് എടുത്താൽ രുചി കൂടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com