ADVERTISEMENT

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ല... ചുമ, പനി, ജലദോഷം പോലുള്ള അസുഖങ്ങൾ മാറ്റാനും വളരെ ഫലപ്രദമായ പാനീയം.

ചേരുവകൾ

  • കറുവപ്പട്ട -100 ഗ്രാം
  • ഏലയ്ക്ക -100 ഗ്രാം
  • കുരുമുളക് -100 ഗ്രാം
  • ചുക്ക് -100 ഗ്രാം
  • ഗ്രാമ്പു -100 ഗ്രാം
  • വലിയ ജീരകം -100 ഗ്രാം
  • അയമോദകം -100 ഗ്രാം

തയാറാക്കുന്ന വിധം 

കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, ചുക്ക്, അയമോദകം, വലിയ ജീരകം, കുരുമുളക് ഇവയെല്ലാം സമം അളവിൽ എടുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ 1 1/2 ഗ്ലാസ്‌ വെള്ളം തിളച്ച് വരുമ്പോൾ പൊടിച്ച് വെച്ച ഈ പൊടിയിൽ നിന്നും 1 ടീസ്പൂൺ പൊടി ഇട്ട് ചായ തിളപ്പിക്കുന്നത് പോലെ തിളപ്പിക്കുക. തിളച്ച ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചുമാറ്റി കുടിക്കാം. ഇത് ദിവസവും 2, 3തവണ ഉണ്ടാക്കി കുടിക്കുക ബാക്കി വന്ന പൊടി ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ചുമ , ജലദോഷം , പനി... ഇതിനൊക്കെ ആശ്വാസമാണ് ഈ ഒറ്റമൂലി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com