ADVERTISEMENT

കർക്കടക മാസത്തിൽ ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിക്കാവുന്ന ഉഗ്രൻ വിഭവമാണു തുളസി രസം. ഇതിനെ ഒരു ഔഷധമായി കണക്കാക്കേണ്ടതില്ല. സാധാരണ നാം ചോറിനൊപ്പം ഉപയോഗിക്കുന്ന രസം പോലെ തന്നെ കഴിക്കാവുന്ന ഒരു കറി. പക്ഷേ, തുളസി രസത്തിലെ പ്രധാന ചേരുവയായ തുളസി ഇൗ കറിക്കൊപ്പം ചേരുന്നതിനാൽ ശരീരത്തിന് ഇരട്ടി ഗുണമുണ്ടാകുമെന്നതിൽ സംശയം വേണ്ട. 10 മിനിറ്റ് കൊണ്ടു തയാറാക്കാവുന്ന തുളസി രസം ഏറെ സ്വാദിഷ്ടവുമാണ്.

ചേരുവകൾ

  • വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
  • കായം -ആവശ്യത്തിന്
  • തുവര പരിപ്പ് -ഒരു ടീസ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ
  • ഉപ്പ്‌ -ആവശ്യത്തിന്
  • പച്ച മല്ലി - ഒരു ടീസ്പൂൺ
  • കുരുമുളക് - ഒന്നര ടീസ്പൂൺ
  • തുളസി ഇല - കാൽ കപ്പ്
  • കടുക് - ഒരു ടീസ്പൂൺ
  • വെളിച്ചെണ്ണ - ഒരു ടീസ്പൂൺ

പാകം ചെയുന്ന വിധം

ഒരു പാനിൽ ഒരു കപ്പ് പുളി വെളളം ഒഴിച്ചു കൊടുക്കുക അതിലേക്ക്‌ ആവശ്യത്തിന് കായപ്പൊടിയും ഉപ്പും ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക . ഇതിലേക്ക് തുവരയും ജീരകവും കുരുമുളകും മല്ലിയും കൂടി നന്നായി അരച്ചു ചേർക്കുക .നന്നായി ഇളക്കിയതിന് ശേഷം  തുളസിയില കൂടി അരച്ചു ചേർത്തിളക്കി യോജിപ്പിക്കുക. രസം നന്നായി തിളച്ചു കഴിയുമ്പോൾ വാങ്ങി വെയ്‌ക്കാം . ഇതിലേക്ക് കടുക് പൊട്ടിച്ച്‍ ഒഴിക്കുക.

English Summary : Karkidaka Special Recipe Thulasi Rasam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com