ADVERTISEMENT

മുട്ട കൊണ്ടുള്ള ബോണ്ട, ചായയ്ക്കൊപ്പം കഴിക്കാവുന്ന രുചികരമായ പലഹാരമാണ്.

മുട്ട ബോണ്ട ഉണ്ടാക്കാൻ 

  • പുഴുങ്ങിയ മുട്ട       –  4 എണ്ണം 
  • കടല മാവ്              –   3/4 കപ്പ് 
  • അരിപ്പൊടി            –  1/4 കപ്പ് 
  • കായപ്പൊട്ടി            –  കുറച്ചു 
  • മഞ്ഞൾപ്പൊടി         – 1/8 ടീസ്പൂൺ 
  • മുളകുപൊടി         –      1 ടീസ്പൂൺ 
  • ഗരം മസാല            –     1/2 ടീസ്പൂൺ 
  • ഉപ്പ്                        –      ആവശ്യത്തിന് 
  • വെള്ളം                   –    1 കപ്പ് (മാവ് കുഴക്കാൻ )
  • എണ്ണ                     –     2 കപ്പ് 

 

മുട്ട ചില്ലി ഉണ്ടാക്കാൻ 

  • എണ്ണ                          –                  3 ടീസ്പൂൺ 
  • കടുക്                         –                    1/4 ടീസ്പൂൺ 
  • പച്ചമുളക്                     –                  3 എണ്ണം 
  • വറ്റൽമുളക്                     –                  2 എണ്ണം 
  • കറിവേപ്പില                  –                2 കൊത്ത് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്     –  1 ടീസ്പൂൺ 
  • സവാള                              –     2 എണ്ണം 
  • മഞ്ഞൾപ്പൊടി                      –        1/2 ടീസ്പൂൺ  
  • ജീരകപ്പൊടി                          –        1/2 ടീസ്പൂൺ 
  • ഗരംമസാല                            –         1 ടീസ്പൂൺ 
  • മുളക് പൊടി                           –       2 ടീസ്പൂൺ  (കാശ്മീരിചില്ലി)
  • ഉപ്പ്                                        –       ആവശ്യത്തിന് 
  • മല്ലിയില                                  –        ആവശ്യത്തിന്

തയാറാക്കുന്ന  വിധം 

ഒരു  പാത്രത്തിൽ കടലമാവ് , അരി മാവ്, മുളകുപൊടി, കടുക്, മഞ്ഞൾപ്പൊടി, ഗരം മസാല, ആവശ്യമുള്ള ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുറച്ച് കട്ടിയുള്ള മാവ് തയാറാക്കുക. മുട്ടകൾ 4 ആയി മുറിച്ച് വയ്ക്കുക. അതിനുശേഷം മുട്ട എല്ലാം മാവിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കാം. ഇനി ചില്ലി തയാറാക്കാൻ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, പച്ചമുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചൂടാക്കുക.

അതിനുശേഷം നന്നായി അരിഞ്ഞ ഉള്ളി ചേർത്ത് സ്വർണ്ണനിറം വരെ വഴറ്റുക. മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ജീരകം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഇതിലേക്ക് വറുത്ത മുട്ട ചേർത്ത് നന്നായി ഇളക്കുക. അവസാനം മല്ലിയില ചേർത്ത് ചൂട് ഓഫ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com