ADVERTISEMENT

പ്രൊട്ടീൻ കൂടുതലും കലോറി കുറവുമാണ് അതു കൊണ്ടു തന്നെ ഈ സ്മൂത്തി ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും.

ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കാൻ ഈ സ്മൂത്തിക്ക് കഴിയും.

ചേരുവകൾ:  ( 2 പേർക്ക് കുടിക്കാനുള്ള അളവാണിത് )

1.      ഓട്സ് 1/3 കപ്പ്
2.      ആപ്പിൾ അരിഞ്ഞത് 1/2 കപ്പ്
3.       ചെറുപഴം അരിഞ്ഞത് 1/2 കപ്പ്
4.      ഈന്തപ്പഴം ( കുരു മാറ്റിയത് ) 3 എണ്ണം
5.      ബദാം 4 എണ്ണം
6.      ചൂടു വെള്ളം 1 കപ്പ്
7.      ഇളം ചൂടുള്ള പാൽ 1 കപ്പ്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, കുരു നീക്കം ചെയ്ത ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് ഇളം ചൂടുള്ള പാൽ കൂടെ ചേർത്ത് വീണ്ടും കുറച്ച് സമയം കൂടെ അടിച്ചെടുക്കുക.

(ഈ സ്മൂത്തി രാവിലെ പ്രഭാത ഭക്ഷണമായി കുടിക്കാം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com