ADVERTISEMENT

അരച്ചു ചേർത്ത നാളികേരവും തൈരും പച്ചമുളകും രുചി തീർക്കുന്ന രസികൻ കറി. ഈ ഒരു കറിമാത്രം മതി ചോറ് ഉണ്ണാൻ.

ചേരുവകൾ:

  • വെണ്ടക്ക -1 കിലോ 
  • മുളകുപൊടി - 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • വറ്റൽ മുളക് - 2,3 എണ്ണം 
  • നാളികേരം - 1 കപ്പ് 
  • കട്ട തൈര് - 1കപ്പ് 
  • പച്ച മുളക് - 1 എണ്ണം 

തയാറാക്കുന്ന വിധം:

വെണ്ടയ്ക്ക ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ്‌ അതിലേക് മുളകുപൊടി ,മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇട്ട ശേഷം 15 മിനിറ്റ്‌ മസാല പുരട്ടി വയ്ക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക്‌ പൊട്ടിച്ച് വറ്റൽ മുളകും ഉഴുന്ന് പരിപ്പും കറി വേപ്പിലയും ഇട്ട്  മസാല പുരട്ടി വെച്ച വെണ്ടയ്ക്ക ഇട്ട്  ഫ്രൈ ചെയ്തെടുക്കുക. ശേഷം നാളികേരവും തൈരും പച്ചമുളകും കൂടി ഒന്ന് അരച്ചെടുക്കുക. അതിലേക് നേരത്തെ ഫ്രൈ ചെയ്തു വെച്ച വെണ്ടക്ക ഇട്ടുകൊടുത്തു യോജിപ്പിക്കുക .സ്വാദിഷ്ടമായ വെണ്ടയ്ക്ക കിച്ചടി റെഡി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com