ADVERTISEMENT

പാലടയുടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന അവൽ പായസം എങ്ങനെയാണ് ഉണ്ടാക്കണ്ടത് എന്ന് നോക്കാം. ഒരു കപ്പ് അവൽ ചെറുതീയിൽ 5 മിനിറ്റ് വറക്കുക. വെള്ളം ഒഴിച്ച് മൂന്നു നാല് തവണ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക.

ഒന്നര കപ്പ് പാൽ അര കപ്പ് വെള്ളവും ചേർത്ത് ചെറുതീയിൽ പ്രഷർകുക്കറിൽ ഒരു മണിക്കൂർ വേവിക്കുക. അതിനു ശേഷം തീ അണച്ച് ഒരു മണിക്കൂർ കൂടി കഴിഞ്ഞ് കുക്കർ തുറക്കുമ്പോൾ പീച്ച് നിറത്തിലുള്ള പാല് കാണാം. അതിൽനിന്ന് അര കപ്പ്  പാൽ കഴുകിവെച്ച അവിലിലേക്ക് ഒഴിക്കുക. 20 മിനിറ്റ് അത് കുതിരാൻ മാറ്റി വയ്ക്കുക. ഈ സമയം പാൽ തുടരെ ഇളക്കി കുറുക്കി എടുക്കുക. 20 മിനിറ്റിന് ശേഷം കുതിർന്ന അവിൽ പാലിലേക്ക് ചേർത്ത്, അരക്കപ്പ് പഞ്ചസാരയും ഇട്ട് ഇളക്കി 15 മിനിറ്റ് കൂടി കുറുക്കി എടുക്കുക.  മധുരം  നോക്കി ആവശ്യമുണ്ടെങ്കിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കൂടി പഞ്ചസാര ചേർക്കുക. ആവശ്യത്തിന് കുറുകിക്കഴിഞ്ഞാൽ കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് ഒരു മണിക്കൂർ അടച്ചുവയ്ക്കുക. അതിനുശേഷം പാലടയുടെ അതേ രുചിയിൽ ഉള്ള അവൽ പായസം വിളമ്പാം.

English Summary : Aval payasam, an easy solution if you dont have ada.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com