ADVERTISEMENT

ഓണം എന്നാൽ പൂക്കളം, ഊഞ്ഞാൽ, കൊട്ടും പാട്ടും, പുലികളിയും പിന്നെ ഒരു അടിപൊളി സദ്യയും. ട്രഡീഷണൽ രീതികൾ വിടാതെ തന്നെ എങ്ങനെ വെറൈറ്റി കൊണ്ടുവരാം എന്നതിൽ സമൂഹമാധ്യമങ്ങളിലെ ഫുഡ് ഗ്രൂപ്പുകളിൽ തകർപ്പൻ മത്സരം നടക്കുകയാണ്, ദേ ഷെഫ് ഫുഡ്ഡീസിലെ വ്യത്യസ്തമായൊരു ഓണ വിഭവത്തിന്റെ രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

  • പ്ലം – 3 എണ്ണം 
  • ഉണക്ക മുന്തിരി – 7-8 
  • തൈര് – 1/4 കപ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • പച്ചമുളക് –2 എണ്ണം 
  • ജീരകം – 1/4 ടീസ്പൂൺ
  • കുരുമുളക് – 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി –1/2 ടീസ്പൂൺ
  • മുളകുപൊടി – 1/4 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • കറിവേപ്പില 
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • പ്ലം നന്നായി കഴുകി മുറിച്ചു വയ്ക്കുക. 
  • ഒരു മൺചട്ടിയിൽ പ്ലം, ഉണക്ക മുന്തിരി ആവശ്യത്തിന് വെള്ളം, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
  • തേങ്ങ, പച്ചമുളക്, ജീരകം, കുരമുളക് എന്നിവ കുറച്ചു വെള്ളം ചേർത്ത് അരച്ച് എടുക്കുക. 
  • പ്ലം പെട്ടെന്ന് വെന്തുകിട്ടും.. അതിലേക്ക് തേങ്ങ അരച്ചതും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. 
  • ഇതിലേക്ക് തൈര് നന്നായി ഉടച്ചത് ചേർത്ത് കുറച്ച് പഞ്ചസാരയും ഇട്ട് കുറച്ചു നേരം കൂടെ തിളപ്പിച്ചു വറ്റിച്ചു എടുക്കാം.
  •  കടുകും ഉലുവയും കറിവേപ്പിലയും വെളിച്ചണ്ണയിൽ താളിച്ച് എടുത്താൽ പ്ലം പുളിശ്ശേരി റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com