മാമ്പഴത്തിന്റെ രുചിയിൽ കേക്ക് തയാറാക്കാം

mango-cake
SHARE

മാമ്പഴത്തിന്റെ മധുരം കിനിയുന്ന രുചിയിൽ രസികൻ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • മുട്ട  – 4
 • പഞ്ചസാര – 3/4 കപ്പ്‌ 
 • വാനില  എസൻസ് – 1/2 ടീസ്പൂൺ
 • ബട്ടർ – 20 ഗ്രാം
 • മൈദ – 1 കപ്പ്‌ 
 • ബേക്കിങ്  പൗഡർ – 1/2 ടീസ്പൂൺ
 • ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ
 • മാങ്ങ – 2 എണ്ണം
 • ജെലാറ്റിൻ – 1 ടീസ്പൂൺ
 • വിപ്പിങ് ക്രീം – 2 കപ്പ്
 • ഐസിങ് ഷുഗർ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

നാല് മുട്ടയും പഞ്ചസാരയും കൂടി ഒരു പാത്രത്തിൽ  ഡബിൾ ബോയിൽ  ചെയ്തെടുക്കുക( ഒരു പാത്രത്തിൽ വെള്ളം വെച്ച് ചൂടായാൽ  അതിനു മുകളിൽ വച്ച് ചൂടാക്കാം) കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ മുട്ട  വെന്തു പോകും. പഞ്ചസാര അലിയുന്നത് വരെ ഇളക്കണം  ഏകദേശം രണ്ട് മിനിറ്റ് ഇളക്കി മാറ്റിവയ്ക്കുക. മാറ്റി വച്ച ശേഷം നമ്മൾ ഇളക്കിക്കൊണ്ടിരിക്കണം. ഈ സമയത്ത്  മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും കൂടി യോജിപ്പിച്ച് രണ്ടോ മൂന്നോ തവണ അരിപ്പയിൽ അരിച്ചെടുക്കുക. മുട്ട തണുത്ത ശേഷം അത് ബീറ്റ്  ചെയ്യുക.  വാനില എസൻസ്  കൂടി  ചേർക്കണം,  നല്ല ക്രീം  ഫോം ആയാൽ  നമുക്ക്  അരിച്ചുവെച്ചിരിക്കുന്ന മൈദ മിശ്രിതത്തിൽ കുറച്ച് ഇതിലേക്ക് ഇട്ട്  മിക്സ്  ചെയ്ത് എടുക്കുക. അവസാനം ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അടുപ്പത്ത് ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ തടവി ചൂടായാൽ ബാറ്റർ അതിലേക്ക് ഒഴിച്ചു കൊടുത്തു അടച്ചുവയ്ക്കുക. ആദ്യത്തെ രണ്ട് മിനിറ്റ് മീഡിയം തീയിലും പിന്നെ 20 മുതൽ 25 മിനിറ്റ് വരെ കുറഞ്ഞ തീയിലും വേവിച്ചെടുക്കാം. 

വിപ്പിങ് ക്രീം

2 കപ്പ് വിപ്പിംഗ് ക്രീമിലേക്ക്  2 ടേബിൾസ്പൂൺ ഐസിങ് ഷുഗറും അരസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. കേക്ക് ഓരോ ലെയറായി കട്ട് ചെയ്തെടുത്ത് ആദ്യം ഒരു ലെയർ വെച്ച് അതിനു മുകളിൽ വിപ്പിംഗ് ക്രീം തേച്ച് കൊടുക്കുക. അതിനു മുകളിലായി മുറിച്ചുവെച്ച മാങ്ങയുടെ പീസ് വച്ചുകൊടുത്ത് വീണ്ടും വിപ്പിംഗ് ക്രീം നിറയ്ക്കാം. ഇത് പോലെ മറ്റ് ലെയറുകളും ചെയ്യുക. പിന്നീട്  മൊത്തത്തിൽ ക്രീം കൊണ്ട് കേക്ക് കവർ ചെയ്ത് എടുക്കാം.  ഇതിന് മുകളിലേക്ക്  മാംഗോ പ്യൂരി തയാറാക്കിയത്  ഒഴിച്ചു കൊടുക്കാം. 

മാംഗോ പ്യൂരി

ഒരു കപ്പ് മാങ്ങ 2 സ്പൂൺ പഞ്ചസാര ചേർത്ത് അരച്ചെടുത്ത് അതിലേക്ക് ഒരു സ്പൂൺ മെൽറ്റാക്കിയ  ജലാറ്റിനും കൂടി ചേർത്ത് ചെറിയ തീയിൽ കുറുക്കി എടുത്ത് തണുത്ത ശേഷം നമുക്ക് തണുത്ത കേക്കിനു മുകളിലേക്ക് ഒഴിച്ച്  സെറ്റ് ആക്കി എടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA