ADVERTISEMENT

വ്യത്യസ്തമായ രുചിയിൽ ചിക്കൻ കറി തയാറാക്കിയാലോ? നോർത്ത് ഇന്ത്യൻ സ്റ്റൈലിലാണ് ഈ ചിക്കൻ കറി തയാറാക്കുന്നത്.

  • ചിക്കൻ – ഒരുകിലോ
  • ഉപ്പ് – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
  • തൈര് – മൂന്ന് ടേബിൾസ്പൂൺ

ഇവയെല്ലാം ചിക്കനിൽ ചേർത്ത് നന്നായി പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കുക.

തയാറാക്കുന്ന വിധം

രണ്ട് ടീസ്പൂൺ എണ്ണയിൽ ഒരു ടീസ്പൂൺ ജീരകം, നാല് ഏലയ്ക്കായ, 8 കരയാമ്പൂ, 2 വലിയ സവാള നീളത്തിൽ അരിഞ്ഞത്, രണ്ട് ടേബിൾസ്പൂൺ ഇഞ്ചി, ഒരു കൈപ്പിടി വെളുത്തുള്ളി ഇത്രയും സാധനങ്ങൾ വഴറ്റി ചൂട് ആറിയതിന് ശേഷം മിക്സിയിൽ അരച്ചെടുക്കുക.

വീണ്ടും ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി രണ്ടു കഷ്ണം കറുവപ്പട്ടയും അരച്ചുവെച്ചിരിക്കുന്ന ഉള്ളിയുടെ മിശ്രിതവും ചേർത്ത് 2 മിനിറ്റ് വഴറ്റുക.

ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി ഇത്രയും ചേർത്ത് രണ്ട് മിനിറ്റ് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക.  ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ടുമാറ്റോ പേസ്റ്റ് കൂടി ചേർക്കാം, അതിനുശേഷം മാറ്റിവെച്ചിരിക്കുന്നു ചിക്കൻ കഷ്ണങ്ങൾ ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിക്കുക. ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇത് 15 മിനിറ്റോളം ചെറുതീയിൽ വേവിച്ചെടുക്കുക. ഇറച്ചി നന്നായി വെന്ത് ചാറ് കുറുകി, എണ്ണ മുകളിൽ തെളിഞ്ഞ് കഴിഞ്ഞാൽ ഒരു ടീസ്പൂൺ കസൂരിമേത്തി പൊടിച്ചത് രണ്ട് ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com