മുട്ട പഫ്‌സുണ്ടാക്കാം വീട്ടിലുള്ള ഫ്രൈയിങ് പാനിൽ‍

egg-puffs
SHARE

ഇനി മണിക്കൂറുകൾ വേണ്ട, ഈസി ആയി വീട്ടിൽ തന്നെ പഫ്സ്  ഷീറ്റും ആ ഷീറ്റുകൊണ്ട്  മുട്ട പഫ്‌സും ഉണ്ടാക്കാം. അതും ഓവനില്ലാതെ അടുപ്പത്തു വെച്ചാണ് ഒരു പാട് ലയറുകൾ ഉള്ള ഈ പഫ്‌സ് ഉണ്ടാക്കുന്നത്.

ചേരുവകൾ 

 • മൈദ 4 കപ്പ് + 1/4 കപ്പ് + പരത്താൻ ആവശ്യമായത് 
 • പഞ്ചസാര 3 ടീസ്പൂൺ 
 • ഉപ്പ് 1 ടീസ്പൂൺ 
 • ഉപ്പിട്ട വെണ്ണ 50 ഗ്രാം തണുത്തത് + 150 ഗ്രാം സോഫ്റ്റ് ആയത് 
 • വെള്ളം 1 കപ്പ് + 2 ടീസ്പൂൺ 
 • വേവിച്ച മുട്ട 5 എണ്ണം 
 • സവാള 3 എണ്ണം 
 • ഇഞ്ചി വെളുത്തുള്ളി 2 ടീസ്പൂൺ 
 • പച്ചമുളക് 4 എണ്ണം 
 • കറിവേപ്പില 
 • മല്ലി ഇല 
 • മഞ്ഞൾ പ്പൊടി 1/2 ടീസ്പൂൺ 
 • മുളകുപൊടി 1/2 ടീസ്പൂൺ 
 • ഉപ്പ് 
 • ഗരം മസാല 1/4 ടീസ്പൂൺ 
 • മല്ലി 1 ടീസ്പൂൺ 
 • കുരുമുളക് 1/2 ടീസ്പൂൺ 
 • മുട്ട – 1 ബ്രഷ് ചെയ്യാൻ

തയാറാക്കുന്ന വിധം

4 കപ്പ് മൈദയിൽ 50 ഗ്രാം തണുത്ത ബട്ടറും 3 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ  കുഴച്ചെടുക്കുക. ഇതിനെ 15 ഉരുളകൾ  ആയി ഉരുട്ടുക. ഒരു പത്തിരിയുടെ വലിപ്പത്തിൽ   എല്ലാം പരത്തിയെടുക്കുക.

സോഫ്റ്റ്  ആയ ബട്ടറിൽ കാൽകപ്പ് മൈദ ചേർത്തു മിക്സ് ചെയ്തു വയ്ക്കുക. ഓരോ ചപ്പാത്തിയുടെയും മുകളിൽ ഈ ബട്ടറിന്റെ  കൂട്ട് തേച്ചു സ്വൽപ്പം മൈദയും തൂവി ഒന്നിന് മുകളിൽ ഒന്നായി അടുക്കി വയ്ക്കുക. ഇത് ഒരു കവറിലോ ക്ളിങ്ഫിലിമിലോ ചുറ്റി ഒന്നു ഉറയ്ക്കുന്നത് വരെ ഫ്രീസറിൽ വയ്ക്കുക.

അതിനു ശേഷം ചതുരാകൃതിയിൽ പരത്തുക. മുകളിൽ ബാക്കിയുള്ള ബറ്റ്ർ മിക്സ് തേച്ചു മൈദ തൂവി മടക്കി ചതുരാകൃതിയിൽ മുറിക്കുക. ചെറിയ ചതുരക്കഷ്ണങ്ങൽ ആയി മുറിക്കുക. ഷീറ്റ് തയാർ.

മസാല ഉണ്ടാക്കാൻ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ഇട്ടു വഴറ്റിയ ശേഷം മസാലപ്പൊടികൽ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. കറിവേപ്പിലയും മല്ലിയിലയും ഇട്ടു വാങ്ങി വയ്ക്കുക.

കട്ട് ചെയ്തു വെച്ച പഫ്ഷീറ്റിൽ മസാലയും വേവിച്ച മുട്ടയുടെ പകുതിയും വയ്ക്കാം. അരികിൽ വെള്ളം തടവി മടക്കുക. മുകളിൽ മുട്ട  ബ്രഷ് ചെയ്യുക. അടി കട്ടിയുള്ള പാത്രത്തിൽ  ഉപ്പിട്ട്  മുകളിൽ ഒരു റിങ് വെച്ച് 3 മിനിറ്റ് ചൂടാക്കി എടുക്കുക. ഇതിലേക്ക് തയാറാക്കിയ പഫ്സിന്റെ ട്രേ ഇറക്കി വയ്ക്കുക. ചൂട് പുറത്തു പോകാതെ മൂടി വെച്ച് ചെറിയതീയിൽ 35 മുതൽ 40 മിനിറ്റ് വരെ വേവിക്കുക. അവസാനത്തെ 3 മിനിറ്റ് തീ കൂട്ടി വയ്ക്കുക.

അവ്നിലാണെങ്കിൽ പ്രീഹീറ്റ് ചെയ്ത് 180ഡിഗ്രിയിൽ 25 മുതൽ 30 മിനിറ്റ് വരെ വേവിക്കുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA