ADVERTISEMENT

മാങ്ങാ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി മാങ്ങ തൊക്ക്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതുമാണ്. 

ചേരുവകൾ :

  • നല്ലെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് -2 ടേബിൾ സ്പൂൺ 
  • പച്ച മാങ്ങ - 3 എണ്ണം (ചിരവിയെടുത്തത് )
  • വറ്റൽ മുളക് -4 എണ്ണം (കഷ്ണങ്ങളാക്കിയത് )
  • ഉപ്പ് - 1 3/4 ടീ സ്പൂൺ 
  • മുളക് പൊടി -3 1/2 ടീ സ്പൂൺ 
  • കായം - 1/2 ടീ സ്പൂൺ 
  • ഉലുവ - 3/4 ടീ സ്പൂൺ 
  • നല്ലെണ്ണ - 1 ടേബിൾ സ്പൂൺ 

 

ചീന ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും ചേർത്ത് വറുക്കുക. അതിലേക്ക് ചിരവിയ പച്ച മാങ്ങ ചേർത്തിളക്കുക. ഉപ്പും മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക. ശേഷം കായവും ഉലുവയും ചേർക്കുക. അതിലേക്ക് 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തീ കെടുത്തി വാങ്ങി വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com