ADVERTISEMENT

റസ്റ്ററന്റിൽ കിട്ടുന്ന രുചിയിൽ ബീഫ് കറിയും എളുപ്പത്തിലുള്ള റവ ദോശയും എങ്ങനെ തയാറാക്കാമെന്നു നോക്കാം.

റസ്റ്ററന്റ് സ്റ്റൈൽ ബീഫ് കറി

  • ബീഫ് - 1 കിലോഗ്രാം
  • മല്ലിപ്പൊടി - 1+ 2 ടേബിൾസ്പൂൺ
  • മുളകുപൊടി - 2+1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മീറ്റ് മസാല - 1 ടേബിൾസ്പൂൺ
  • ഗരം മസാല -1+2 ടീസ്പൂൺ
  • കുരുമുളക് പൊടി - 11/2 + 2 ടീസ്പൂൺ
  • ഉള്ളി - 6+6 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1+2 ടേബിൾസ്പൂൺ
  • പച്ചമുളക് - 3 എണ്ണം
  • ഓയിൽ - 3 ടേബിൾസ്പൂൺ
  • കറുവ പട്ട - 2 എണ്ണം
  • തേങ്ങാ അരിഞ്ഞത് - 3 ടേബിൾസ്പൂൺ
  • സവാള - 2 എണ്ണം
  • കറിവേപ്പില - 3 തണ്ട്
  • തക്കാളി - 1 എണ്ണം
  • ഏലയ്ക്കാ - 3 അല്ലി
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ഒരു കുക്കറിലേക്ക് ബീഫ് ഇടുക. അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ മല്ലിപ്പൊടി, മുളകുപൊടി ,  മഞ്ഞൾപ്പൊടി, മീറ്റ് മസാല കുരുമുളക് പൊടി, ഗരം മസാല , ഉള്ളി, ഒരു തണ്ട് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി വേവിക്കുക.

അടുത്തതായി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം കറുവ പട്ട ചേർക്കുക. തേങ്ങ അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും  ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഉള്ളി ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി വഴറ്റുക. അത് മൂത്ത് വരുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ ഒരു തണ്ട് കറിവേപ്പില ചേർക്കുക. നന്നായി ഇളക്കുക. ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. അതിന് ശേഷം മുളകുപൊടി,  മല്ലിപ്പൊടി,  ഗരം മസാല,  കുരുമുളക് പൊടിയും ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം നമ്മൾ വേവിച്ചു വെച്ച ബീഫ് മിക്സിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അഞ്ച് മിനിറ്റ് ഒരു പാത്രം ഉപയോഗിച്ച് അടച്ച് തീ കുറച്ച് വച്ച് വേവിക്കാം. ശേഷം ഏലയ്ക്കായും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.

ചേരുവകൾ - റവ ദോശ

  • റവ - 250 ഗ്രാം
  • തേങ്ങ പീര - 3 ടേബിൾസ്പൂൺ
  • തൈര് - 2 ടേബിൾസ്പൂൺ
  • സവാള ചെറുത് - 1 എണ്ണം
  • സോഡാപ്പൊടി - 1/4 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

റവ ദോശ തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് റവയും തേങ്ങാ പീരയും തൈരും ചെറിയ സവാള അരിഞ്ഞതും വെള്ളവും ആവശ്യത്തിന് ചേർത്ത് നന്നായി അടിച്ച് എടുക്കുക. ശേഷം ഈ മിക്സിലേക്ക് ഉപ്പും സോഡാ പോടിയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ശേഷം മാവ്, ദോശ കല്ലിൽ ചെറിയ വട്ടത്തിൽ ഒഴിച്ച് ഓരോന്നായി എളുപ്പത്തിൽ ചുട്ട് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com