ADVERTISEMENT

പഫ്സ് മസാല രുചികൾ ഇഷ്ടമല്ലാത്തവർക്ക് വ്യത്യസ്ത രുചിയിൽ ഒരു ആപ്പിൾ പഫ്സ്.

ചേരുവകൾ: 

  • പഫ് പേസ്റ്റ്റി ഷീറ്റ് 
  • വലിയ ആപ്പിൾ – 2 എണ്ണം
  • ബ്രൗൺ ഷുഗർ – 1/3 കപ്പ് 
  • കറുകപ്പട്ട പൊടിച്ചത് –  1 ടീസ്പൂൺ 
  • വനില എസൻസ് – 1 1/2  ടീസ്പൂൺ 
  • 1 ടേബിൾസ്പൂൺ കോൺ സ്റ്റാർച് + 1 ടേബിൾസ്പൂൺ വെള്ളം
  • വെള്ളം –  3/4 കപ്പ് 
  • മുട്ട – 1 

 

തയാറാക്കുന്ന വിധം

ഒരു പാനിലേക്കു 3/4 കപ്പ് വെള്ളം ഒഴിച്ച് ബ്രൗൺ ഷുഗർ, ചെറുതായി മുറിച്ച ആപ്പിൾ, കറുകപ്പട്ട, വനില എസ്സൻസ് എന്നിവ ചേർത്ത് മീഡിയം തീയിൽ 5 മിനിറ്റ് നേരം വേവിക്കണം. അതിനു ശേഷം ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ കോൺസ്റ്റാർച്ച് കലക്കി വേവിച്ചു കൊണ്ടിരിക്കുന്ന ആപ്പിളിലേക്ക് ചേർത്ത് രണ്ടു മിനിറ്റ് നേരം തുടർച്ചയായി ഇളക്കിയതിനു ശേഷം തീ അണച്ച് തണുക്കുവാനായി മാറ്റിവയ്ണം. 

ഇനി പഫ്സ് പേസ്റ്ററി ഷീറ്റിൽ നിന്നും 4x4 ഇഞ്ച് സൈസിൽ ഓരോ കഷണങ്ങളായി വെട്ടിയെടുത്തു അതിലേക്ക് ഒരു ടേബിൾസ്പൂൺ നേരത്തെ ഉണ്ടാക്കിവെച്ച ആപ്പിൾ ഫില്ലിങ്സ് വെച്ച് കോണോടു കോൺ മടക്കി ബേക്കിങ് ട്രേയിലേക്കു മാറ്റുക (ഇതുപോലെ ആവശ്യത്തിന് ബാക്കിയുള്ളതും ഉണ്ടാക്കുക). ബേക്കിങ് ട്രേയിലേക്ക് മാറ്റിയ ആപ്പിൾ പഫ്സിൽ 2 ചെറിയ വെട്ട് ഇടുക. അതിനു ശേഷം ഒരു മുട്ട നന്നായിട്ടു അടിച്ചിട്ട് ഒരു ലെയർ എഗ്ഗ്-വാഷ് ബ്രഷ് ചെയ്യണം. അവ്ൻ 400 ഡിഗ്രി ഫാറൻഹീറ്റിൽ (200 ഡിഗ്രി സെൽഷ്യസിൽ)  പ്രീഹീറ്റ് ചെയ്തിട്ട് 20 മിനിറ്റ് ബേക്ക് ചെയ്യുക. ആപ്പിൾ പഫ്‌സ് തണുത്തിട്ട് കഴിക്കാം.

അലങ്കരിക്കാൻ 

1 ടേബിൾസ്പൂൺ പാൽ (അല്ലെങ്കിൽ ഹെവി ക്രീം) 2 1/2 ടീസ്പൂൺ പൗഡേർഡ്‌ പഞ്ചസാരയിൽ ഇട്ട് നന്നായി യോജിപ്പിച്ച് ആപ്പിൾ പഫ്സിന്റെ മുകളിൽ ഒഴിക്കാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com