ഊണിന് ഒരുക്കാം വെണ്ടയ്ക്കാ മസാല കറി

vendakka-masala
SHARE

ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള വെണ്ടയ്ക്ക മസാല കറി തയാർ. 

ചേരുവകൾ

  • വെണ്ടയ്ക്ക - 200 ഗ്രാം 
  • സവാള - 1 എണ്ണം (വലുത് ) 
  • തക്കാളി - 1 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 2 ടേബിൾസ്പൂൺ 
  • ഓയിൽ - 4 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4ടീസ്പൂൺ 
  • മുളകുപൊടി - 3/4 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ 
  • ജീരകപ്പൊടി - 1 ടീസ്പൂൺ 
  • ചാട്ട് മസാല - 1/2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാകുന്ന വിധം 

പകുതിയായി മുറിച്ചു വച്ച വെണ്ടയ്ക്ക ഓയിലിൽ ചെറുതായി 2 മിനിറ്റ്  വഴറ്റിയെടുക്കണം. ശേഷം ഇത് പാനിൽ നിന്ന് മാറ്റണം.  ശേഷം അതേ പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റണം. പൊടികൾ ചേർക്കാം, ഇതിൽ ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റാം. ഇതിൽ വഴറ്റിയ വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർക്കാം   ആവശ്യത്തിന് വെള്ളവും  ഒഴിച്ച് വേവിക്കണം. 2 മിനിറ്റ് കഴിഞ്ഞാൽ കറി റെഡി. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA