ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഡ്രാഗൺ ചിക്കൻ, വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം.

സ്റ്റെപ്പ് – 1
ചിക്കനിൽ പുരട്ടുന്നതിന് വേണ്ട സാധനങ്ങൾ ..
ബോൺലെസ് ചിക്കൻ നീളത്തിൽ അരിഞ്ഞത് -250 ഗ്രാം
ഉപ്പ് -1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
സോയാസോസ്-1/2 ടീസ്പൂൺ
നല്ലതു പോലെ ഇളക്കി യോജിപ്പിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക.

സ്റ്റെപ്പ്- 2
ചിക്കനിൽ കോട്ട് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
ഉപ്പ് -1/4 ടീസ്പൂൺ
മൈദ – 3 ടേബിൾ സ്പൂൺ
കോൺഫ്ലോർ – 2 ടീസ്പൂൺ
സോഡാപ്പൊടി - ½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
മുട്ട -1
ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം - 4 ടേബിൾ സ്പൂൺ
ഈ കൂട്ട് നന്നായി യോജിപ്പിച്ചു് ചിക്കനിലേക്ക് ചേർക്കുക. അര മണിക്കൂറിനു ശേഷം വറത്തു കോരുക.

സ്റ്റെപ്പ് – 3
ഇനി ഗ്രേവിക്ക് ആവശ്യമായ സാധനങ്ങൾ
സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് -20 എണ്ണം
ടൊമാറ്റോ സോസ്- 2 ടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ്- 2 ടേബിൾ സ്പൂൺ
സോയാസോസ് - 2 ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി കൊത്തിയരിഞ്ഞത് - 1 കുടം വെളുത്തുളളി
സവാള നീളത്തിൽ അരിഞ്ഞത് – 1
കാപ്സിക്കം നീളത്തിലരിഞ്ഞത് - 10 കഷ്ണം
വറ്റൽ മുളക് – 4 എണ്ണം
പഞ്ചസാര - 1 ടീസ്പൂൺ
വെള്ളം – 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ അണ്ടി പരിപ്പ് വറത്തു മാറ്റി വയ്ക്കുക. 

അതേ പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി വഴറ്റുക, പകുതി വഴന്നു വരുമ്പോൾ, വറ്റൽ മുളക് ചേർക്കുക, ചെറിയ ബ്രൗൺ നിറം ആകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള വഴറ്റുക അധികം മൂത്ത് പോകരുത്, ചെറുതായി ഒന്ന് വാടുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും ചേർക്കുക. തീ നല്ലതു പോലെ കൂട്ടി വച്ചു വേണം വഴറ്റി എടുക്കാൻ.

ഇനി ഇതിലേക്ക് സ്റ്റെപ് - 3 യിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർക്കുക, ഗ്രേവി തിളച്ചു വരുമ്പോൾ, എല്ലാം കൂടി നന്നായി യോജിപ്പിച്ചു ആവശ്യത്തിന് ഉപ്പ് ചേർക്കാം. സോസുകൾക്ക് ഉപ്പ് ഉള്ളതുകൊണ്ട് രുചിച്ചു നോക്കിയതിനു ശേഷം മാത്രം വേണമെങ്കിൽ ഉപ്പു ചേർത്ത് കൊടുക്കാം. അതിന് ശേഷം അണ്ടി പരിപ്പും, ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കനും ചേർത്ത് നല്ലത് പോലെ ഇളക്കി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com