ഉരുളക്കിഴങ്ങ് കച്ചോരിയും കറിയും സൂപ്പർ രുചിയിൽ

potato-kachori
SHARE

ഉത്തരേന്ത്യൻ വിഭവമായ കച്ചോരിയും കറിയുമാകാം ഇന്ന്. രുചികരമായ ഈ വിഭവം കഴിക്കാതെ പോകരുത്. 

ഉരുളക്കിഴങ്ങ് കറി :

 • പച്ചമുളക് -4 എണ്ണം 
 • തക്കാളി - 1 1/2 എണ്ണം 
 • ഉരുളക്കിഴങ്ങ് -3 എണ്ണം (വേവിച്ചു  വലുതായി കഷ്ണങ്ങളാക്കി ഉടച്ചത് )
 • മുളകുപൊടി -2 ടീസ്പൂൺ 
 • മല്ലിപൊടി -3 ടീ സ്പൂൺ 
 • മഞ്ഞൾപൊടി -1/2 ടീ സ്പൂൺ 
 • ഇഞ്ചി അരിഞ്ഞത് -1/2 ടീ സ്പൂൺ 
 • ഉപ്പ് - 1 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

മിക്സിയിൽ തക്കാളിയും പച്ചമുളകും അരച്ച് ഒരു ചീന ചട്ടി ചൂടാക്കി അതിൽ ഒഴിക്കുക.അതിലേക്ക് 1 1/2 ഗ്ലാസ്‌ വെള്ളം ചേർക്കുക. ഉടച്ചു കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും മറ്റു ചേരുവകളും ചട്ടിയിൽ കലർത്തിയിളക്കി  ഇളം തീയിൽ 10 മിനിറ്റ് വേവിക്കുക. ശേഷം 

പഞ്ചസാര - 1 ടീ സ്പൂൺ, ജീരകപൊടിച്ചത് -1/4 ടീ സ്പൂൺ, മല്ലിയില എന്നിവയും ചേർക്കുക. 

മറ്റൊരു ചട്ടിയിൽ നെയ്യ് - 1 ടേബിൾ സ്പൂൺ ചൂടാക്കി അതിലേക്ക് ജീരകം -1 ടീ സ്പൂൺ, കായം -1/2 ടീ സ്പൂൺ, വറ്റൽ മുളക് -2 എണ്ണം (പൊട്ടിച്ചത് ), കാശ്മീരി ചില്ലി -3/4 ടീ സ്പൂൺ എന്നിവ കൂടി ചേർത്ത് ഈ വറവ് കറിയിലേക്കു ചേർക്കാം. സ്വദിഷ്ടമായ ഉരുളക്കിഴങ്ങ് കറി തയാർ.

കച്ചൂരി :

 • മൈദ, ആട്ട - 2 കപ്പ് വീതം 
 • ഉപ്പ് - 3/4 ടീ സ്പൂൺ 
 • എണ്ണ -2 ടേബിൾ സ്പൂൺ 
 • ഈ ചേരുവകൾ കലർത്തി വെള്ളമൊഴിച്ചു ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. 
 • ഉരുളക്കിഴങ്ങ് -2 എണ്ണം (വേവിച്ചു തരികളില്ലാതെ ഉടച്ചത് )

മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി അരിഞ്ഞത് -1 ടീ സ്പൂൺ വീതം, പച്ചമുളക് -2 എണ്ണം അരിഞ്ഞത്, മല്ലിയില, ജീരകം -മാംഗോ പൗഡർ -1 ടീ സ്പൂൺ വീതം, ഉപ്പ് -3/4 ടീ സ്പൂൺ 

വേവിച്ചുടച്ചുവച്ച ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കുഴയ്ക്കുക. 

തയാറാക്കിയ ചപ്പാത്തി മാവിന്റെ ഉരുളയിൽ  കിഴങ്ങ് കൂട്ട് ഒരു ഉരുള ചേർത്ത് ചെറിയ വലുപ്പത്തിൽ  കട്ടിയിൽ  പരത്തി എണ്ണയിൽ വരുത്തെടുക്കുക. ആദ്യം തയാറാക്കിയ കറിയോടൊപ്പം രുചിയോടെ കഴിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA