ADVERTISEMENT

കടലപ്പരിപ്പും ഉഴുന്നുപരിപ്പും ചീരയും ചേർത്തൊരു നാലുമണിപലഹാരം തയാറാക്കിയാലോ? 

ചേരുവകൾ

  • കടല പരിപ്പ് – 50 ഗ്രാം
  • ഉഴുന്നു പരിപ്പ് – 200 ഗ്രാം
  • ജീരകം – 1 ടീസ്പൂൺ
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – 1 ഇഞ്ച്
  • പച്ചനിറത്തിലുള്ള ചീര – 1 പിടി
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് കഴുകി 3 മണിക്കൂർ വെള്ളത്തിൽ ഇട്ട് വയ്ക്കുക.

വെള്ളം തോർത്തി തരുതരുപ്പായി അരച്ചെടുക്കുക. മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേർത്തു ഒരുമിച്ച് കുഴയ്ക്കുക. ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം. ചൂടായ എണ്ണയിലിട്ട് ചെറു തീയിൽ വറുത്തെടുക്കാം.

Note - ഒരു ചെറിയ പാത്രത്തിന് മുകളിൽ പ്ളാസ്റ്റിക്ക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ ഉരുളകൾ അമർത്തി നടുവിൽ ദ്വാരം ഇട്ട് എടുത്താൽ വടയുടെ ആകൃതി ശരിയായി കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com