ADVERTISEMENT

നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവാണ് വെട്ടു കേക്ക്. ഗോതമ്പു പൊടി കൊണ്ട് വെട്ടു കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - ഒന്നര കപ്പ്
  • പഞ്ചസാര - മുക്കാൽ കപ്പ്
  • ഏലയ്ക്ക -നാലെണ്ണം
  • മുട്ട - രണ്ട്
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു മിക്സിയുടെ ജാറിൽ പഞ്ചസാരയും ഏലയ്ക്കയും കൂടി നന്നായി പൊടിച്ചെടുക്കുക.
  • ഇതിലേക്ക് മുട്ടയും, ബേക്കിംഗ് സോഡയും, മഞ്ഞൾ പൊടിയും കൂടി ചേർത്ത് ഒരു മിനിറ്റ്  അരച്ചെടുക്കണം.
  • ഇത് ഒരു പാത്രത്തിലേക്ക് മാറ്റി  ഗോതമ്പുപൊടി കുറേശ്ശെ ചേർത്ത് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല .
  • ഈ മാവ് ഒരു മണിക്കൂർ അടച്ചുവയ്ക്കണം
  • ഇനി ചപ്പാത്തി പരത്തുന്നത് പോലെ അരയിഞ്ച് കനത്തിൽ പരത്തി ചെറിയ ചതുര കഷണങ്ങളാക്കി മുറിച്ചു വെക്കുക. ഓരോ കഷ്ണങ്ങളിലും കത്തി വെച്ച് രണ്ടു വശത്തേക്കും വരയണം.
  • ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചെറിയ തീയിൽ കേക്ക് കഷണങ്ങളിട്ട് വറുത്ത് കൊരാം. 
  • തീ ഒട്ടും കൂടാതെ ശ്രദ്ധിക്കണം. എണ്ണക്ക് ചൂടുകൂടിയാൽ കേക്ക് പെട്ടെന്ന് കരിഞ്ഞുപോകും ഉൾവശം വെന്തു കിട്ടുകയുമില്ല.ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക.
  • രുചികരമായ വെട്ട് കേക്ക് തയ്യാർ. ഇത് രണ്ട് ആഴ്ച വരെ കേടാകാതെ സൂക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com