ചോറിനൊപ്പം വറുത്തരച്ച സാമ്പാർ മാത്രം മതി...

sambar
SHARE

ചൂട് ചോറിനൊപ്പം വറുത്തരച്ച സാമ്പാർ ഉണ്ടെങ്കിൽ എത്ര പ്ലേറ്റ് ചോറ് വേണമെങ്കിലും ഉണ്ണാം.

ചേരുവകൾ

 • തുവരപ്പരിപ്പ് – ഒരു കപ്പ് 
 • പച്ചമുളക്   
 • സവാള  
 • മുരിങ്ങയ്ക്ക 
 • ബീറ്റ്റൂട്ട്  
 • ഉരുളക്കിഴങ്ങ് 
 • കാരറ്റ് 
 • വെള്ളരി 
 • കോവയ്ക്ക 
 • ഉപ്പ് – പാകത്തിന് 
 • വെണ്ടയ്ക്ക 
 • തക്കാളി   
 • വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ 

വറുത്തരയ്ക്കാൻ: 

 • തേങ്ങ ചിരകിയത്  
 • ചെറിയുള്ളി  
 • കറിവേപ്പില 
 • ഉലുവ 
 • ജീരകം 
 • മല്ലിപ്പൊടി  
 • മഞ്ഞൾപ്പൊടി 
 • മുളകുപൊടി  
 • സാമ്പാർ പൊടി 
 • കായംപൊടിച്ചത് 

താളിപ്പിന്

 • വെളിച്ചെണ്ണ  
 • കടുക് 
 • വറ്റൽമുളക്  

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ പരിപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ച് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടക്കുക (3 വിസിൽ വരെ). 

വറുത്ത് അരയ്ക്കാൻ 

തേങ്ങ ചിരകിയത് ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട്,  കുറച്ച് വെളിച്ചെണ്ണ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഉണക്കമുളക്, കറിവേപ്പില, ചെറിയുളളി, ഉലുവ, ജീരകം എന്നിവ ചേർത്ത് വഴറ്റുക.  തേങ്ങ ബ്രൗൺകളറായി വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം. അവസാനം കുറച്ച് കായപ്പൊടി കൂടി ചേർക്കണം. വറുത്തത് തണുത്ത് കഴിഞ്ഞാൽ മിക്സിയുടെ ജാറിലിട്ട് ആദ്യം വെള്ളം ചേർക്കാതെ അരയ്ക്കുക. പിന്നീട് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. 

സാമ്പാർ തയാറാക്കാൻ ഉരുളിയിൽ കോവയ്ക്കയും വെണ്ടക്കയും മുരിങ്ങക്കായും ഒഴികെ ബാക്കി എല്ലാ പച്ചക്കറികളും ഇട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക. ശേഷം കോവയ്ക്ക, മുരിങ്ങക്കായ എന്നിവ ചേർത്ത് ഒന്നൂടെ വേവിക്കുക. പിന്നീട് തേങ്ങാ അരച്ചത് ചേർത്ത് പുളി പിഴിഞ്ഞതും ചേർക്കുക. അവസാനം വെണ്ടയ്ക്കയും ചേർത്തു നന്നായി തിളപ്പിക്കുക. കുറച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും ഉണക്കമുളക്കും  താളിച്ച് സാമ്പാറിലേക്ക് ചേർക്കാം. ചൂട് ചോറിനൊപ്പം വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA