പഞ്ഞിപോലെ കപ്പ ഉണ്ണിയപ്പം, മൂന്ന് മിനിറ്റു കൊണ്ട് തയാറാക്കാം
Mail This Article
×
മലയാളിയുടെ പ്രിയപ്പെട്ട കപ്പ പുതുരുചിയിൽ പലഹാരമാക്കാം. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം മൂന്ന് മിനിറ്റുകൊണ്ട് തയാറാക്കാം.
ചേരുവകൾ
- കപ്പ ചിരകിയത് – 3 കപ്പ്
- അരിപ്പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ശർക്കര ഉരുക്കിയത് – 300 ഗ്രാം
തയാറാക്കുന്ന വിധം
- ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാവ് തയാർ.
- ചൂടായ ചട്ടിയിൽ ഓരോ സ്പൂൺ വീതം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.
- ഇതിൽ കപ്പ ചേർത്തിട്ടുണ്ടെന്നു മനസ്സിലാവില്ല കുട്ടികൾക്ക് ധൈര്യമായി കൊടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.