ADVERTISEMENT

ഫ്രൈയിങ് പാനിൽ  യീസ്റ്റ് ചേർക്കാതെ നല്ല പെർഫെക്റ്റ് ബട്ടർ നാൻ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  •  മൈദ - 2 കപ്പ് 
  • പഞ്ചസാര – 1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - അര ടീസ്പൂൺ
  • ബേക്കിങ് സോഡാ - അര ടീസ്പൂൺ 
  • ഓയിൽ - 1 ടേബിൾസ്പൂൺ 
  • തൈര് - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • ഇളം ചൂടുള്ള വെള്ളം – ആവശ്യത്തിന്
  • വെളുത്ത എള്ള് - ആവശ്യത്തിന് 
  • മല്ലിയില – ആവശ്യത്തിന്
  • ബട്ടർ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • മൈദ, ഉപ്പ്, പഞ്ചസാര, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഓയിൽ, പഞ്ചസാര, തൈര് എന്നിവ നന്നായി യോജിപ്പിക്കുക. 
  • ഇതിലേക്കു ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ചു കുഴച്ചു 2 മണിക്കൂർ വയ്ക്കുക.
  • ശേഷം ഉരുളകളാക്കി നാനിന്റെ ഷേപ്പിൽ പരത്തി മുകളിൽ എള്ള്, മല്ലിയില എന്നിവ വച്ച് വീണ്ടും പരത്തി മറിച്ചിടുക. ആ വശത്ത് വെള്ളം തേച്ച് ചൂടായ പാനിലേക്ക് വച്ച് കൊടുക്കുക. മുകളിൽ പൊങ്ങി വരുന്ന സമയത്തു ഫ്രൈയിങ് പാൻ കമിഴ്ത്തി തീയിൽ കാണിച്ചു മറുവശം ചുട്ടെടുക്കുക. ശേഷം ബട്ടർ തേച്ച് ചൂടോടെ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com