ADVERTISEMENT

മൃദുലമായ റുമാലി റൊട്ടി കറിയില്ലാതെയും കഴിക്കാം ഇങ്ങനെ തയാറാക്കിയാൽ...

ആവശ്യമുള്ള സാധനങ്ങൾ

  • മൈദ - 2 കപ്പ്
  • ഗോതമ്പുപൊടി - 1/2 കപ്പ്
  • ഉപ്പ് -1 ടീസ്പൂൺ
  • പഞ്ചസാര -1 ടീസ്പൂൺ
  • എണ്ണ - 2 ടേബിൾസ്പൂൺ
  • പാൽ - 3/4 കപ്പ്

 

തയാറാക്കുന്ന വിധം

മൈദയും ഗോതമ്പുപൊടിയും ഉപ്പും പഞ്ചസാരയും എണ്ണയും നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് പാൽ കുറേശ്ശേ ഒഴിച്ച് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് നനഞ്ഞ തുണി കൊണ്ട് മൂടി 2 മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം ഒന്ന് കൂടെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ഓരോന്നും വളരെ കനം കുറച്ചു പരത്തി എടുക്കുക. വൃത്തിയുള്ള ഇരുമ്പിന്റെ ചീനച്ചട്ടി കമഴ്ത്തി വെച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം ഉപ്പ് വെള്ളം തളിച്ച് കൊടുക്കുക. പരത്തി എടുത്ത മാവ് ഇതിനു മുകളിൽ വിരിച്ചു കൊടുക്കുക. രണ്ടു വശവും നന്നായി വേവിച്ചു എടുക്കുക. സോഫ്റ്റ് റുമാലി റൊട്ടി റെഡി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com