ADVERTISEMENT

കേക്ക് എന്ന് പറയുന്നത് ഒരു സ്പെഷൽ വിഭവം ആയിരുന്നു കുറെ നാൾ മുൻപ് വരെ  എന്നാൽ ഇന്ന് അങ്ങനെ അല്ല. എപ്പോൾ കേക്ക് ഉണ്ടാകണം എന്ന് തോന്നിയാലും നമുക്ക് ഉണ്ടാക്കാം.  സാധാരണ രീതിയിൽ ഒരു കേക്ക് ഉണ്ടാക്കാമെങ്കിൽ ബട്ടറും പഞ്ചസാരയും ക്രീമും ഒക്കെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ തയാറാകുന്ന കേക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാൽ ഇതൊന്നും ഇല്ലാതെ ഹെൽത്തി ആയിട്ട് ഒരു കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ അങ്ങനെ ഒരു കേക്ക് ആണ് നമ്മുടെ ഈ ചിരട്ട കേക്ക്. ചിരട്ടയുടെ ഗുണവും ഒപ്പം രുചിയും ഉള്ള ഒരു കേക്ക്...ഏത് പ്രായക്കാർക്കും കഴിക്കാം. അതുപോലെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു കൗതുകം കൂടി ആയിരിക്കും ഈ ചിരട്ട കേക്ക്.

 

ചേരുവകൾ

  • ഗോതമ്പു പൊടി - 3 ടേബിൾസ്പൂൺ
  • ബ്രൗൺ ഷുഗർ/ ശർക്കര - 1- 2 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത് - 1 ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • നാരങ്ങ നീര് - 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ആദ്യം കുഴിവുള്ള ഒരു ചിരട്ട എടുത്ത് അതിന്റെ പുറത്തെ നാരും അകത്തുള്ള തേങ്ങയുടെ പൊടിയും ഒക്കെ കളഞ്ഞു വൃത്തിയാക്കി എടുക്കണം എന്നിട്ട് ചിരട്ടയിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ട് നന്നായി യോജിപ്പിക്കണം. അതിന് ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ ചിരട്ടയുടെ താഴെ നിൽക്കുന്ന വിധം വെള്ളം ഒഴിച്ച് ചൂടാക്കണം അതിലേക്ക് ചിരട്ട ഇറക്കി വെച്ച് മീഡിയം ഫ്‌ളൈമിൽ  കേക്ക് വേവിച്ചെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com