ADVERTISEMENT

ഈ പൊടിക്കൈകൾ എല്ലാം പരീക്ഷിച്ചു നോക്കിക്കോ ,പെർഫെക്റ്റ്  ഫ്രൈഡ് റൈസ്  വീട്ടിൽ ഉണ്ടാക്കിയെടുക്കാം ,വെജിറ്റബിൾസ് ചേർക്കുന്നതിനും ഫ്രൈ ചെയ്യുന്നതിനും മിക്സ് ചെയ്യുന്നതിനും തുടങ്ങി ഓരോന്നും ശ്രദ്ധിച്ചാൽ ഫ്രൈഡ് റൈസ് സൂപ്പറാക്കാം.

ചേരുവകൾ

  • നല്ല ഇനം ബസുമതി റൈസ് - ഒരു കപ്പ് 
  • വേവിയ്ക്കാൻ ആവശ്യമായ വെള്ളം 
  • ഉപ്പ് - ഒന്നര ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ -1 ടേബിൾസ്പൂൺ 

 

  • കാരറ്റ് -കാൽ കപ്പ് 
  • കാബേജ് -കാൽ കപ്പ് 
  • കാപ്സികം – കാൽ കപ്പ് 
  • ബീൻസ് - കാൽ കപ്പ് 
  • സ്പ്രിങ് ഒനിയൻ - 2 തണ്ട് 
  • ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ 
  • സവാള ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
  • ഓയിൽ - 4 ടേബിൾസ്പൂൺ 
  • മുട്ട -1
  • ചിക്കൻ വേവിച്ചത് 
  • ചിക്കൻ ബ്രോത് വീട്ടിൽ ഉണ്ടാക്കിയത്  - 2 ടേബിൾസ്പൂൺ 
  • സോയ സോസ് - 1/4 ടീസ്പൂൺ 
  • ഗ്രീൻ ചില്ലി സോസ് - 1/2 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • വൈറ്റ് പെപ്പർ - 2 ടീസ്പൂൺ 
  • പഞ്ചസാര - 2 ടീസ്പൂൺ 
  • നല്ലെണ്ണ - 2 ടേബിൾസ്പൂൺ 
  • അജിനോമോട്ടോ ആരോമാറ്റിക് സീസണിങ് രുചി കൂടാൻ ഉപയോഗിക്കാം

തയാറാക്കുന്ന വിധം 

  • ഒരു കപ്പ് റൈസ് നന്നായി കഴുകി 20 മിനിറ്റ് കുതിർത്തു വയ്ക്കുക. 
  • ശേഷം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഓയിലും ഉപ്പും ചേർത്ത് കൊടുക്കുക 
  • വെള്ളം തിളയ്ക്കുമ്പോൾ അരി ഇട്ട് 6 മിനിറ്റ് അടച്ചു വയ്ക്കാതെ വലിയ തീയിൽ 70 % വരെ മാത്രം വേവിക്കുക.
  • അരി വെന്തു വന്നാൽ ഉടൻ ഒരു അരിപ്പയിലോട്ടു ഊറ്റി മാറ്റുക. 
  • ഉടൻ തന്നെ ഒരു പരന്ന പത്രത്തിൽ നിരത്തി ഇട്ടു കൊടുക്കുക. 
  • ഒരു ടേബിൾസ്പൂൺ നല്ലെണ്ണ  മുകളിൽ ഒഴിച്ചുകൊടുക്കുക, പതിയേ യോജിപ്പിച്ച് എടുക്കണം.

 

  • വെജിറ്റബിൾസ് ചെറുതായി അരിഞ്ഞെടുക്കണം. 
  • തിളച്ചുകൊണ്ടിരിയ്ക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർത്ത് വെജിറ്റബിൾസ് രണ്ടു മിനിറ്റ് വെജിറ്റബിൾസ് വേവിക്കുക ശേഷം വെള്ളം ഊറ്റിമാറ്റുക. 

 

  • ഒരു പാനിൽ‍ എണ്ണ ഒഴിക്കുക.
  • ഹൈ ഫ്ളയിമിൽ മുട്ട ഉടച്ചത് ചേർത്ത് കൊടുക്കണം 
  • ഒരു മിനിറ്റിനു ശേഷം ഇളക്കിക്കൊടുക്കാം ശേഷം ഒരു ബൗളിലോട്ടു മാറ്റാം. 

 

  • ഇതേ പാനിൽ 3 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർക്കുക.
  • ഹൈഫ്‌ളൈയിമിൽ വേണം കുക്ക് ചെയ്യാൻ. ഇഞ്ചി വെളുത്തുള്ളി, സവാള, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് കൊടുക്കുക.  
  • കളർ മാറിവരുമ്പോൾ വേവിച്ച ചിക്കൻ ചേർത്തുകൊടുക്കണം. ഹൈ ഫ്ളയിമിൽ ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കണം.
  • പച്ചക്കറികൾ ഇതിലേക്ക് ചേർത്തുകൊടുക്കണം. പഞ്ചസാരയും ചേർത്ത് ഒരു മിനിറ്റ് ഹൈഫ്ലെയിമിൽ ഇളക്കുക. 

 

  • വേവിച്ച റൈസ് ചേർത്ത് തീ കൂട്ടി ഫ്രൈ ചെയ്യണം.
  • റൈസിന്റെ മുകളിൽ പഞ്ചസാര, വിനാഗിരി, സോസ്, ഉപ്പ്, വൈറ്റ് പെപ്പർ എന്നിവ ചേർത്തു കൊടുത്തു ഒരു മിനിറ്റിനു ശേഷം മാത്രം ഇളക്കികൊടുക്കുക. റൈസ് രണ്ടു ബാച്ച് ആയിട്ട് വേണം ഇട്ടു കൊടുക്കാൻ.
  • ചിക്കൻ ബ്രോത് ചേർത്തുകൊടുത്തു ടോസ് ചെയ്യണം. 
  • സ്പ്രിങ് ഒനിയനും നല്ലെണ്ണയും ചേർത്ത് യോജിപ്പിച്ച് ഫ്രൈഡ് റൈസ് വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com