ADVERTISEMENT

കട്ലറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് നോൺ വെജ് കട്ലറ്റും വെജിറ്റബിൾ കട്ലെറ്റും ഒക്കെ ആണ്.  എന്നാൽ അധികം പരിചയം ഇല്ലാത്തതും നമുക്ക് എപ്പോഴും ലഭ്യമായിട്ടുള്ള  ചേന കൊണ്ട് ഇതാ ഒരു അടിപൊളി കട്ലറ്റ്. ചേന കറിവയ്ക്കാൻ മാത്രമല്ല കട്ലറ്റ് ഉണ്ടാക്കാനും നല്ലതാണ്. എപ്പോഴും കഴിക്കുന്ന കട്ലറ്റ് രുചികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രുചിയാണ്.

ചേരുവകൾ

  • ചേന - 1/2 കിലോഗ്രാം
  • എണ്ണ - വഴറ്റാൻ ആവശ്യത്തിന് 
  • പച്ചമുളക് - 3
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • സവാള പൊടിയായി അരിഞ്ഞത്  - 2
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • ഉപ്പ്
  • ഉരുളകിഴങ്ങ് - 4 എണ്ണം

പാകം ചെയുന്ന വിധം

ആദ്യം ചേനയും ഉരുളക്കിഴങ്ങും  വേവിച്ചു ഉടച്ചു വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച്  ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എല്ലാം ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കൊടുക്കണം. എന്നിട്ട് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി ഫ്രൈ ചെയ്ത് എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com