ADVERTISEMENT

ചെമ്മീനും പച്ചക്കായും ചേർത്ത് ചോറിന് കൂട്ടാൻ രുചികരമായ കറി തയാറാക്കാം.

ചേരുവകൾ

  • ചെമ്മീൻ - 1/2 കിലോ
  • പച്ചക്കായ - 1 എണ്ണം  (കഷണങ്ങളാക്കിയത് )
  • ചുവന്നുള്ളി  - 12 
  • ഇഞ്ചി-വെളുത്തുള്ളി ചതച്ചത്  - 1 ടേബിൾസ്പൂൺ
  • തക്കാളി - 2 എണ്ണം
  • കറിവേപ്പില - 3 തണ്ട്
  • വറ്റൽ മുളക് -3 എണ്ണം
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കടുക്‌ -1/2 ടീസ്പൂൺ
  • ഉലുവ - ഒരു നുള്ള്
  • തേങ്ങാപ്പാൽ - 1 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി - 2 ടീസ്പൂൺ
  • കുടംപുളി - 2 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം

വെളിച്ചെണ്ണ ചൂടാക്കി കടുക്‌, ഉലുവ എന്നിവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്ത് വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി – വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. എണ്ണ തെളിയുമ്പോൾ കുടംപുളിയും പച്ചക്കായും ചേർത്ത് വേവിക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം. പച്ചക്കായ മുക്കാൽ വേവായാൽ ചെമ്മീനും തേങ്ങാപ്പാലും ചേർത്തിളക്കി വേവിച്ച് വാങ്ങി വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com