ചോറിന് കൂട്ടാൻ കപ്ളങ്ങ കൊണ്ട് രുചികരമായ ചമ്മന്തി

HIGHLIGHTS
  • ചമ്മന്തിയുടെ രുചി മലയാളികൾക്ക് എന്നും പുതുമയുള്ള ഓർമ തന്നെയാണ്
  • കപ്ളങ്ങ കൊണ്ട് രുചികരമായ ചമ്മന്തി തയാറാക്കാം
pappaya-chammanthi
SHARE

അമ്മ കെട്ടിത്തരുന്ന  പൊതിച്ചോറിലെ ചമ്മന്തിയുടെ രുചി മലയാളികൾക്ക്  എന്നും പുതുമയുള്ള ഓർമ തന്നെയാണ്. പലതരം ചമ്മന്തികൾ നമ്മൾ ഉണ്ടാക്കാറുണ്ട്.ഒരു അടിപൊളി ഓമക്ക ചമ്മന്തി ഉണ്ടാക്കിയാലോ?

ചേരുവകൾ

1. ഓമക്ക (കപ്ളങ്ങ) -1/2 മുറി
2. തേങ്ങ -1/2 കപ്പ്
3. ചുവന്നുള്ളി -8-10 എണ്ണം
4. ഇഞ്ചി - 1കഷണം
5. വറ്റൽ മുളക് - 4
6. വാളൻപുളി - ഒരു ചെറിയ ഉരുള
7. ഉപ്പ് - ആവശ്യത്തിന്
8. കറിവേപ്പില - 1തണ്ട്

തയാറാക്കുന്ന വിധം

ഓമയ്ക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.

അതിനു ശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായ ശേഷം വറ്റൽ മുളക് ഇട്ടു മൂപ്പിച്ചു എടുക്കുക. അതു കോരി മാറ്റി വയ്ക്കുക. ശേഷം കറിവേപ്പില കൂടി ഇട്ടു മൂപ്പിച്ച് എടുക്കാം. കറിവേപ്പില കോരി മാറ്റിയതിനു ശേഷം ഓമയ്ക്ക കഷണങ്ങളും ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്തു നന്നായി വഴറ്റി എടുത്ത്  മാറ്റി വയ്ക്കുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക്  മൂപ്പിച്ച വറ്റൽ മുളക്, കറിവേപ്പില, ഇഞ്ചി, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത് നന്നായി ഒന്നു അരച്ചെടുക്കുക. അതിനു ശേഷം തേങ്ങയും വഴറ്റി വച്ചിരിക്കുന്ന ഓമക്കയും ഉള്ളിയും കൂടെ ചേർത്തു നന്നായി അരച്ചെടുക്കുക. അരഞ്ഞതിനു ശേഷം കൈ കൊണ്ട് നന്നായി ഒന്നു ഇളക്കി പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.

English Summary : Papaya Chutney Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA