ADVERTISEMENT

കേക്കുകളുടെ മണമുള്ള ഡിസബർ ഇങ്ങെത്തിക്കഴിഞ്ഞു. ക്രിസ്‌മസിനും പിറന്നാളിനുമെല്ലാം കടയിൽ നിന്നു കേക്ക് വാങ്ങുകയാണു നമ്മുടെ പതിവ്. എന്നാലിപ്പോൾ ഈ പതിവു തെറ്റിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പഞ്ഞിപോലെ മൃദുലമായൊരു മാർബിൾ കേക്ക് രുചി ഇതാ...

ചേരുവകൾ :

  • മൈദ  - 2 കപ്പ്‌
  • മുട്ട  - 6
  • പാൽ - 1/2 കപ്പ്‌
  • കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
  • ബട്ടർ (തണുപ്പില്ലാത്തത്) - 1 കപ്പ്‌
  • പഞ്ചസാര പൊടിച്ചത് - 1 1/2 കപ്പ്‌
  • വാനില എസ്സൻസ് - 1 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 2 ടീസ്പൂൺ

തയാറാക്കുന്ന വിതം

• ഒരു ബൗളിൽ മൈദയും ഉപ്പും ബേക്കിങ് പൗഡറും കൂടി  അരിച്ച് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

• മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക.

• മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചു അടിച്ചെടുക്കുക. 

• ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇതിൽ മുട്ടയുടെ മഞ്ഞയും വാനില എസ്സൻസും കൂട്ടിച്ചേർക്കുക. ഇതിലോട്ട് മൈദയുടെ മിശ്രിതവും പാലും ഒന്ന് ഇടവിട്ട് ചേർത്ത് ഇളക്കുക. ഇതിൽ മുട്ട വെള്ളയുടെ പതയും ചേർത്ത് മെല്ലെ യോജിപ്പിക്കുക.

• കൊക്കോ പൗഡർ ഒരു ബൗളിൽ ഇടുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിന്റെ പകുതി ചേർത്ത് നന്നായി യോജിപ്പിക്കുക.

• 8 ഇഞ്ച് പാൻ എടുത്ത്, ബട്ടർ തടവി മൈദയും ചേർത്ത് തട്ടി എടുക്കുക.

• ഇതിൽ രണ്ടു മിശ്രിതങ്ങളും മാറി മാറി ഒഴിച്ച് കൊടുത്ത് ഒരു ടൂത്ത് പിക്ക് വച്ച് ഇളക്കി ഡിസൈൻ കൊടുക്കുക.

• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 30 - 35 മിനിറ്റ് 180 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കാം. നല്ല അടിപൊളി മാർബിൾ കേക്ക് റെഡി.

English Summary : Super Soft Marble Cake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com