ADVERTISEMENT

പഴം പൊരി എല്ലാവർക്കും ഇഷ്ടമാണ്, ഇനി ഉണ്ടാക്കുമ്പോൾ പഴം പൊരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പ്രത്യേകം ചേരുവകൾ ചേർത്ത് വ്യത്യസ്തമായ രുചിയിൽ തയാറാക്കാം.

ചേരുവകൾ:

  • ആട്ട – 1 കപ്പ്
  • മൈദ – 1/4 കപ്പ്
  • പഞ്ചസാര – 6 ടീ സ്പൂൺ
  • ചെറിയ ജീരകം – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • മുട്ട – 1
  • വെള്ളം – 1 കപ്പ്
  • നേന്ത്ര പഴം – 3 (പഴം ഒരെണ്ണം മൂന്നായി നീളത്തിൽ മുറിച്ച് എടുക്കാം)

 

തയാറാക്കുന്ന വിധം:

ആദ്യമായി ഒരു പാത്രത്തിൽ ആട്ട, മൈദ, പഞ്ചസാര, ചെറിയ ജീരകം, ഉപ്പ്, മഞ്ഞൾപ്പൊടി,മുട്ട ഇവയെല്ലാം എടുക്കുക. ഇതിൽ 1 കപ്പ് വെള്ളം കുറേശ്ശെ ആയി ചേർത്ത് ഒരു മാവ് തയാറാക്കണം .

ശേഷം പഴം മാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരി എടുക്കാം.

English Summary : Banana Snack Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com