ADVERTISEMENT

നമ്മുടെ നാടൻ രുചിയിൽ ഇതു പോലെ മുട്ടക്കറി തയാറാക്കി കഴിച്ചാൽ വയറും മനസ്സും നിറയും.

ചേരുവകൾ

  • മുട്ട പുഴുങ്ങിയത് - 6 എണ്ണം
  • സവാള - 4 എണ്ണം
  • പച്ചമുളക് - 8 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 ടേബിൾസ്പൂൺ
  • തക്കാളി - 1 എണ്ണം 
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ (രണ്ടാം പാൽ )- 2 1/2 കപ്പ്‌
  • തേങ്ങാപ്പാൽ ( ഒന്നാം പാൽ )- 1/2 കപ്പ്‌
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി  -1 ടേബിൾസ്പൂൺ + 1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 11/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പുഴുങ്ങിയ മുട്ട, തോട് കളഞ്ഞ് രണ്ടായി മുറിച്ചെടുക്കുക. 

ഒരു ചീനിച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത്  ചേർത്ത് വഴറ്റുക. പച്ചമുളക് നെടുകെ കീറി ചേർക്കുക. സവാള നീളത്തിൽ അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും 1 ടേബിൾസ്പൂൺ കുരുമുളക് പൊടിയും 1 ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റുക. തക്കാളി ചെറുതായി അറിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി നന്നായി വെന്തതിനു ശേഷം  തേങ്ങാപ്പാലിന്റെ രണ്ടാം പാൽ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് മുട്ട ചേർത്ത്  ഇളക്കി കൊടുക്കുക. ചെറു തീയിൽ  4 മിനിറ്റ് തിളപ്പിക്കുക. 1/2 ടീസ്പൂൺ കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് ചെറുതായി ഇളക്കുക. ഇതിലേക്ക് തേങ്ങാപ്പാലിന്റെ ഒന്നാം പാലും കുറച്ചു കറിവേപ്പിലയും  ചേർത്ത് ചൂടാകുമ്പോൾ തീ അണയ്ക്കുക. നല്ല സ്വാദിഷ്ടമായ നാടൻ മുട്ട കറി തയാർ. അപ്പം, ഇടിയപ്പം, ചപ്പാത്തിടെ കൂടെ കഴിക്കാൻ ഈ ഒരു കറി മാത്രം മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com