ADVERTISEMENT

ചിക്കൻ എങ്ങനെ വ്യത്യസ്ഥമായി വയ്ക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ചോറിനും ചപ്പാത്തിക്കും ഒപ്പം വ്യത്യസ്തമായ രുചിയിൽ കഴിക്കാവുന്ന ഒരു അടിപൊളി പുളിയിഞ്ചി ചിക്കനാണ് ഇവിടെ പരിചയപ്പടുത്തുന്നത്. ചെറിയ എരിവും മധുരവും പുളിയും‍ ചേർന്നതാണ് രുചി. 

ചേരുവകൾ

  • എണ്ണ – 2 ടേബിൾ സ്പൂൺ
  • ഉലുവ – 1/2 ടീ സ്പൂൺ
  • കടുക് – 1/2 ടീ സ്പൂൺ
  • കറിവേപ്പില – രണ്ട് തണ്ട്
  • ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
  • പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
  • പുളി – 1/2 കപ്പ്
  • ശർക്കര – ഒരു കഷണം
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • ചിക്കൻ – 1/2 കിലോ
  • മുളകുപൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • ഗരം മസാല – 1/4 ടീ സ്പൂൺ
  • ഇഞ്ചി വെളത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
  • നാരങ്ങ – പകുതി
  • ചുവന്ന മുളക് പൊടിച്ചത് – 1 ടീ സ്പൂൺ

തയാറാക്കുന്ന വിധം

പുളിയിഞ്ചി തയാറാക്കാൻ

ചൂടായ എണ്ണയിൽ അര ടീ സ്പൂൺ ഉലുവ, 1/2 ടീ സ്പൂൺ കടുക്, രണ്ട് തണ്ട് കറിവേപ്പില, 1 ടീ സ്പൂൺ ഇഞ്ചി ചതച്ചത്, മൂന്ന് പച്ചമുളക് അരിഞ്ഞത്, എല്ലാം ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിൽ പിഴിഞ്ഞു വച്ചിട്ടുള്ള അര കപ്പ് പുളി ചേർക്കണം, ശേഷം ഒരു കഷ്ണം ശർക്കര, കാൽ ടീ സ്പൂൺ ഉപ്പ് കൂടെ ചേർത്ത് ചെറു തീയിൽ നന്നായി വേിച്ചെടുക്കുക.നമ്മുടെ പുളിയിഞ്ചി റെഡി.

ചിക്കൻ തയാറാക്കേണ്ടത് :

1/2 കിലോ ചിക്കനിലേക്ക് 1 ടീ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി, അര ടീ സ്പൂൺ ഉപ്പ്, കാൽ ടീ സ്പൂൺ ഗരം മസാല, ഒരു ടീ സ്പൂൺ ഇഞ്ചി വെളത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ പകുതി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കാം.

അടുത്തതായി ചൂടായ എണ്ണയിൽ കറിവേപ്പില, ചുവന്ന മുളക് പൊടിച്ചത്, പുളിയിഞ്ചി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിൽ നേരത്തെ ഫ്രൈ ചെയ്തു വച്ചിട്ടുള്ള ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പുളിയിഞ്ചി ചിക്കൻ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com