ADVERTISEMENT

കൊളസ്ട്രോളും ബി. പി.യും കൂടുതലുള്ളവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ പ്രിയപ്പെട്ടതാണ്‌ ഓട്സ് കൊണ്ടുള്ള വിഭവങ്ങള്‍. എന്നാല്‍ ഇതില്‍ പ്രോട്ടീന്റെ അളവ് കുറവായത് കൊണ്ട് മിക്കവാറും പാല്‍ ചേര്‍ത്താണ് നാം ഓട്ട്സ് ഉപയോഗിക്കാറ്. പ്രോട്ടീന്‍ ധാരാളമുള്ള മുട്ടയുടെ വെള്ളയും മിനറല്‍സ് കൊണ്ട് സമ്പുഷ്ടമായ പച്ചക്കറികളും ചേര്‍ത്ത് ഒരു ഓട്സ് ദോശയുണ്ടാക്കിയാലോ? തീര്‍ച്ചയായും അത് വളരെ ഹെല്‍ത്തി ആയിരിക്കും. 

ചേരുവകൾ :  

• ഓട്ട്‌സ്‌ - 1 കപ്പ്
• വെള്ളം - 1 കപ്പ്
• മുട്ട - 2
• കുരുമുളക്‌ പൊടി - 1/4 ടീസ്പൂൺ
• സവാള (പൊടിയായി അരിഞ്ഞത്) -2 ടേബിൾ സ്പൂൺ
• മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
• തക്കാളി പൊടിയായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
• കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്തത്‌ - 2 ടേബിൾ സ്പൂൺ
   (ഇഷ്ടമുള്ള പച്ചക്കറികളെല്ലാം ഉപയോഗിക്കാം)
• ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

ഓട്സ്‌ ഒരു മിക്സിയുടെ ജാറിൽ ഇട്ട്‌ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി 10 മിനിറ്റ്‌ അടച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക്‌ മുട്ട പൊട്ടിച്ചൊഴിച്ച്‌ മഞ്ഞക്കരു മാറ്റുക. ആവശ്യത്തിന്‌ ഉപ്പും കുരുമുളക്‌ പൊടിയും ചേർക്കുക.

കലക്കി വച്ച ഓട്സിലേക്ക്‌ സവാളയും മല്ലിയിലയും തക്കാളിയും കാരറ്റും ചേർത്ത്‌ നന്നായി യോജിപ്പിക്കുക. അടിച്ച് വച്ച മുട്ടയുടെ വെള്ളയും ചേർക്കുക. നന്നായി യോജിപ്പിച്ച് ഓരോ സ്പൂണ്‍ വീതം കോരിയൊഴിച്ച് ദോശ  ചുട്ടെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com