മിച്ചം വരുന്ന ചോറു കൊണ്ട് രുചികരമായ നാലുമണി പലഹാരം !
Mail This Article
×
ഇനി മിച്ചം വരുന്ന ചോറു കളയല്ലേ രുചികരമായ നാലുമണി പലഹാരം തയാറാക്കാം.
ചേരുവകൾ :
• ചോറ് -1 കപ്പ്
• റവ - ¼ കപ്പ്
• മൈദ - ¼ കപ്പ്
• ആട്ട - 1/2 കപ്പ്
• പച്ച മുളക് അരിഞ്ഞത് - 2 എണ്ണം
• ഉള്ളി അരിഞ്ഞത് - 1/3 കപ്പ്
• മല്ലിയില -¼ കപ്പ്
• ഉപ്പ് - ½ ടീ സ്പൂൺ
• തൈര് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
• ഒരു മിക്സിയുടെ ജാറിൽ ചോറും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലോട്ട് മാറ്റാം .
• ശേഷം അതിലേക്ക് റവ, മൈദ,ആട്ട,പച്ചമുളക്,ഉള്ളി,മല്ലിയില,ഉപ്പ്,തൈര്,ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം കുറച്ചു വെള്ളവും ചേർത്ത് കുഴച്ചെടുക്കുക .
(ചപ്പാത്തി മാവ് പരിവത്തിലാണ്കുഴച്ചെടുക്കേണ്ടത്.)
• ഇനി അതിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിൽ തയാറാക്കാം .ശേഷം ഫ്രൈ ചെയ്തെടുക്കാം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.