ADVERTISEMENT

ചിക്കൻ മസാലക്കൂട്ട് ബ്രഡ് കഷ്ണങ്ങൾക്കുള്ളിൽ നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുന്ന രുചി.

ചേരുവകൾ

  • സവാള – 4 എണ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • പച്ചമുളക് – 6 എണ്ണം 
  • ഇഞ്ചി  – 1 കഷ്ണം
  • ചിക്കൻ – 250 ഗ്രാം 
  • ബ്രഡ് – 1 പാക്കറ്റ്
  • പാൽ  – 1 ഗ്ലാസ്
  • കോൺഫ്ലോർ അല്ലെങ്കിൽ  മൈദ – 2 . ടീസ്പൂൺ
  • കുരുമുളക് -  ആവശ്യത്തിന്
  • ഉപ്പ്  - ആവശ്യത്തിന്
  • വിനാഗിരി (സുർക്ക) – ഒരു സ്പൂൺ
  • ടുമാറ്റോ, സോയ സോസ് – 1 ടേബിൾ സ്പൂൺ
  • മുട്ട  – 2 എണ്ണ 
  • പാൽ – അര ഗ്ലാസ് 
  • ബ്രഡ് പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിൽ ചിക്കൻ വേവിക്കുക. 
  • കോൺഫ്ലോറിൽ പാൽ ഒഴിച്ച് മിക്സ് ചെയ്ത് വയ്ക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാവാൻ വയ്ക്കുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.  ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ചെടുത്തത് ചേർക്കാം. നന്നായി വഴന്നതിന് ശേഷം കോൺഫ്ലോർ പാലിൽ യോജിപ്പിച്ചത് ചേർക്കാം. തീ കുറച്ച് നന്നായി ഇളക്കുക. നന്നായി വഴറ്റിയതിന് ശേഷം കുരുമുളകു പൊടിയും സോസുകളും ചേർക്കുക. ചിക്കൻ കൈ കൊണ്ട് ചെറിയ കഷണങ്ങളാക്കിയത് ഇതിൽ ഇടുക. വിനാഗിരി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. രുചി നോക്കുക. 
  • ബ്രഡ് വട്ടത്തിൽ മുറിച്ച് എടുക്കുക. ബാക്കി വന്ന ബ്രഡിന്റെ കഷ്ണങ്ങൾ പൊടിക്കുക ബ്രഡിന്റെ നടുവിൽ മിശ്രിതം വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് അമർത്തുക. അതിന് ശേഷം മുട്ട പൊട്ടിച്ച് ഒഴിച്ച് പാലും ആവശ്യത്തിന് ഉപ്പും കുറച്ച് കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കുക.ശേഷം ബ്രഡ് ഈ മിശ്രിതത്തിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി നന്നായി കവർ ചെയ്ത് ചൂടായ എണ്ണയിൽ പൊരിച്ച് എടുക്കുക. ടുമാറ്റോ സോസിന്റെ കൂടെ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com