ADVERTISEMENT

സാധാരണ കരൾ ഫ്രൈ ചെയ്യുമ്പോൾ ഒരു ചവർപ്പ് രുചിയുണ്ടാകാറുണ്ട്, അതില്ലാതെ പാചകം ചെയ്തെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പോത്തിന്റെ ലിവർ -1 കിലോഗ്രാം
  • സവാള - 4 എണ്ണം
  • തക്കാളി - 2 എണ്ണം
  • ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് -10 എണ്ണം
  • മുളകുപൊടി -1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -2 ടീസ്പൂൺ
  • ഗരം മസാല -2 ടീസ്പൂൺ
  • പെരുംജീരകം + ഏലക്കായ  മിക്സ്‌ പൊടിച്ചത്  - 2 ടീസ്പൂൺ
  • കുരുമുളക് പൊടി - 2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • കടുക് താളിക്കാൻ - കടുക്, വറ്റൽ മുളക്, പെരുംജീരകം
  • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

1. ആദ്യം ഒരു പാത്രത്തിൽ കുറച്ചു വെള്ളം വച്ചു അതിൽ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളപ്പിക്കുമ്പോൾ  കഴുകി വൃത്തിയാക്കിയ ലിവർ തിളച്ച വെള്ളത്തിൽ ഇട്ടു 2 മിനിറ്റ് തിളപ്പിച്ച ശേഷം വെള്ളം ഊറ്റിയെടുക്കുക.

2. അതിനു ശേഷം ചുവടു കട്ടിയുള്ള പാത്രം വെച്ച് ചൂടാകുമ്പോൾ കടുക്,  വെളിച്ചെണ്ണ ,വറ്റൽ മുളക്, പെരുംജീരകം എന്നിവ ചേർത്ത് മൂക്കുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റി അതിലേക്കു (മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകു പൊടി, പെരുംജീരകം പൊടിച്ചത് മിക്സ്‌ )പൊടികൾ ചേർത്ത് മൂപ്പിച്ചു തക്കാളി ചേർക്കുക. അതിലേക്കു കരൾ ചേർക്കുക. നന്നായി വഴറ്റി കുറച്ചു വെള്ളവും ചേർത്ത് ഒന്നൂടെ വേവിച്ചു വരട്ടി എടുക്കുക, വെള്ളം വറ്റി നന്നായി വരണ്ടു വരുമ്പോൾ ഗരം മസാല, കുരുമുളക് പൊടി, പെരുംജീരകം മിക്സ്‌ എന്നിവ ഒന്നൂടെ ചേർത്ത്  കറിവേപ്പില, പച്ചവെളിച്ചെണ്ണ എന്നിവ ചേർത്ത് വാങ്ങാം. രുചികരമായ ലിവർ റോസ്റ്റ് ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com