ADVERTISEMENT

ആഘോഷങ്ങൾക്ക് രുചിപകരാൻ വളരെ രുചികരമായ ചിക്കൻ മപ്പാസ് രുചിക്കൂട്ട്. ആദ്യം 750 ഗ്രാം ചിക്കനിലേക്ക് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളക്, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.

ആവശ്യമുള്ള മറ്റ് ചേരുവകൾ.

  • പട്ട - രണ്ട് കഷ്ണം
  • ഗ്രാമ്പൂ – 6
  • ഏലക്കായ – 3
  • ജാതിയുടെ തോൽ – ഒരു ചെറുത്
  • കുരുമുളക് – ഒരു ടീസ്പൂൺ, പെരുംജീരകം – ഒരു ടീസ്പൂൺ

രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം 30 സെക്കൻഡ് വഴറ്റുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് കൂടി ചേർത്ത് വഴറ്റി രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത് അല്പം ഉപ്പു കൂടി ചേർത്ത് അടച്ചുവച്ച് വേവിക്കുക.

മസാലപ്പൊടികൾ;

  • മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • കുരുമുളകുപൊടി – ഒരു ടീസ്പൂൺ

വഴന്ന് റെഡിയായ ഉള്ളിയിലേക്ക് മുകളിൽ കൊടുത്തിരിക്കുന്ന മസാലപ്പൊടികൾ ചേർത്ത് ഇളക്കുക. പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു വലിയ തക്കാളിയുടെ മുക്കാൽ ഭാഗവും, രണ്ട് പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി ഇളക്കി അല്പസമയം വഴറ്റി എടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് ഇളക്കി ചെറിയ തീയിൽ 5 മിനിറ്റ് വേവിച്ചെടുക്കുക.

ഇതിലേക്ക് ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച്  20 മിനിറ്റ് വേവിച്ചെടുക്കുക. ചിക്കൻ വെന്തതിനു ശേഷം കട്ടിയുള്ള അരക്കപ്പ് തേങ്ങാപ്പാലും കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക.  അതിനുശേഷം നാല് സ്ലൈസ് തക്കാളി വട്ടത്തിൽ അരിഞ്ഞത് അതിനു മുകളിലായി നിരത്തുക. തീ ഓഫ് ചെയ്തതിനു ശേഷം  ഇതിലേക്ക് വറുത്തിടാം.

വറവിന് ആവശ്യമായ ചേരുവകൾ

  • ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ
  • ഒരു ടീസ്പൂൺ കടുക്
  • നാല് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്
  • ഒരു തണ്ട് കറിവേപ്പില

വെളിച്ചെണ്ണ ചൂടാക്കി അതിനുശേഷം മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ച്, ചൂടോടെ തന്നെ ചിക്കൻ മപ്പാസ് വിളമ്പാം. അപ്പം ഇടിയപ്പം എന്നിവയൊക്കെയാണ് ഇതിന് പറ്റിയ ഏറ്റവും നല്ല കോമ്പിനേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com