ADVERTISEMENT

എല്ലാവർക്കും എളുപ്പത്തിൽ മേടിക്കാൻ പറ്റുന്ന പാളയങ്കോടൻ പഴം ഉപയോഗിച്ച് രുചികരമായ ഒരു ചോക്ലേറ്റ് കേക്ക് തയാറാക്കിയാലോ?

ചേരുവകൾ

  • പാളയങ്കോടൻ പഴം -6 എണ്ണം 
  • മൈദ -1 1/2 കപ്പ്‌
  • പഞ്ചസാര -1/2 കപ്പ്‌ 
  • കൊക്കോ പൗഡർ -2 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ -1 ടീസ്പൂൺ
  • ബേക്കിങ് സോഡാ -1 ടീസ്പൂൺ
  • ഉപ്പ് -1/4 ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ -1/2 കപ്പ്‌
  • പാൽ - 1/2 കപ്പ്‌
  • വിനാഗിരി -1 ടേബിൾസ്പൂൺ
  • ചെറു ചൂട് വെള്ളം - 1/2 കപ്പ്‌
  • ചോക്ലേറ്റ് ചിപ്സ് -2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1. ആദ്യം മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ അരിപ്പയിൽ ഒരുമിച്ചു അരിച്ചു വയ്ക്കുക.
2. പഴം, പഞ്ചസാര,ഓയിൽ എന്നിവ ഒരുമിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
3. മൈദ കൂട്ടിലേക്കു അരച്ചെടുത്ത പഴം മിക്സ്‌ ചേർക്കുക.
4. പാൽ, വിനാഗിരി, വെള്ളം എന്നിവയും ചേർത്ത് മിക്സ്‌ ചെയ്തു ചോക്ലേറ്റ് ചിപ്സും ചേർത്ത് ബേക്ക് ചെയ്യുക.

ശ്രദ്ധിക്കാൻ

  • ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു ഒരു ദോശ കല്ല് വെച്ചതിനു ശേഷം അതിനു മുകളിൽ ചുവടുകട്ടിയുള്ള ഒരു നോൺ സ്റ്റിക് പാത്രം വെച്ചു 10 മിനിറ്റ് ചൂടാക്കുക.
  • അതിലേക്ക് ബട്ടർ പേപ്പർ ഇട്ട് നെയ്യ് തടവി കേക്ക് ബാറ്റർ. ഒഴിച്ച് 30 മിനിറ്റ് അടച്ചു വച്ചു വേവിക്കുക.
  • 30 മിനിറ്റ് കഴിഞു ഒരു ഫോർക് ഉപയോഗിച്ച് കുത്തിനോക്കുക, പറ്റി പിടിക്കുന്നില്ലെങ്കിൽ കേക്ക് റെഡി.
  • തണുത്ത ശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com