ADVERTISEMENT

ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളിതാ തുടങ്ങുകയായി. ആപ്പിളിൽ മൊരിഞ്ഞ ഒരു ക്രഞ്ചി മധുരമാവട്ടെ  ഇത്തവണ. രണ്ട് ആപ്പിൾ ഉപയോഗിച്ച് ഈ മധുരം തയാറാക്കാം.  മൊരിഞ്ഞതും സ്വദിഷ്ടവുമായ ആപ്പിൾ ക്രബിൾ. കുട്ടികൾക്കും മുതിർന്നവർക്കും ഈ സൂപ്പർ കോമ്പിനേഷൻ ഇഷ്ടമാവാതിരിക്കില്ല.

ചേരുവകൾ :

  • മൈദ - 1/2 കപ്പ്
  • പഞ്ചസാര (വലിയ തരികളുള്ളത് )- 2 ടേബിൾ സ്പൂൺ
  • ബ്രൗൺ ഷുഗർ - 1/2 കപ്പ്
  • വെണ്ണ - 75 ഗ്രാം
  • ഉപ്പ് - ഒരു നുള്ള്
  • ഓട്സ് - 1/2 കപ്പ്

ഈ ചെരുവകളെല്ലാം കൈ കൊണ്ട് നന്നായി കുഴച്ചു മാറ്റിവയ്ക്കുക.

ആപ്പിൾ – 2

തയാറാക്കുന്ന വിധം

  • ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി  അതിലേക്ക് നാരങ്ങാ നീരും (1 ടേബിൾ സ്പൂൺ ) ഏലക്കയ പൊടിച്ചതും (1/4 ടീ സ്പൂൺ ) ബ്രൗൺ ഷുഗറും (1/2 കപ്പ് )ചേർത്ത് നന്നായി ഇളക്കുക.
  • ഇത് ബേക്കിങ് ട്രേയിലേക്ക്  മാറ്റി അതിന്  മുകളിൽ കുഴച്ചു വെച്ച ഓട്സ് മിശ്രിതം കൂടി ചേർക്കുക. 180 ഡിഗ്രി ചൂടിൽ 45 മിനിറ്റ്  ബേക്ക് ചെയ്യുക.. മുറിച്ചു  പ്ളേറ്റുകളിലേക്ക് മാറ്റി ഐസ്ക്രീം ചേർത്തു വിളമ്പാം.

English Summary : Apple Crumble Dessert Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com